ചാൾസിന്‍റെ രണ്ടാംഭാര്യ കാമിലക്ക് രാജപത്നി പദവി നൽകുമെന്ന് വെളിപ്പെടുത്തി എലിസബത്ത് രാജ്ഞി

ലണ്ടൻ: ചാൾസിന്‍റെ രണ്ടാംഭാര്യ കാമിലക്ക് രാജപത്നി പദവി നൽകുമെന്ന് വെളിപ്പെടുത്തി എലിസബത്ത് രാജ്ഞി. തന്‍റെ ഭരണത്തിന്‍റെ 70ാംവാർഷികത്തോടനുബന്ധിച്ചുള്ള സന്ദേശത്തിലാണ് രാജ്ഞി മകൻ ചാൾസിന്റെ രണ്ടാം ഭാര്യയായ കാമിലക്ക് 'ക്വീൻ കൊൻസൊറ്റ്' (രാജപത്നി) പദവി നൽകുന്ന വിവരം വെളിപ്പെടുത്തിയത്. തന്റെ കാലശേഷം മകൻ ചാൾസ് രാജകുമാരൻ ബ്രിട്ടനിലെ രാജാവാകുമ്പോൾ, അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയായ കാമില രാജ പത്നിയായിരിക്കുമെന്ന് രാജ്ഞി പറഞ്ഞു.

ആദ്യഭാര്യ ഡയാന രാജകുമാരിയുടെ മരണശേഷം 2005ലാണ് ചാൾസ് കാമിലയെ വിവാഹം ചെയ്തത്. ചാൾസ് രാജാവായി സ്ഥാനമേൽക്കുന്ന ദിവസം തന്നെ കാമിലക്ക് 'പ്രിൻസസ് കൊൻസൊറ്റ്' പദവി നൽകാനാണ് തീരുമാനം. ബ്രിട്ടിഷ് രാജകുടുംബത്തിന്റെ മുഖ്യധാരയിൽ കാമില‌യ്ക്ക് സ്ഥാനം ഉറപ്പിച്ചു നൽകുന്നതാണ് എലിസബത്ത് രാജ്ഞിയുടെ പ്രഖ്യാപനം.

1952 ഫെബ്രുവരി 6 ന് പിതാവ് ജോർജ്ജ് ആറാമന്റെ മരണത്തെത്തുടർന്ന് തന്‍റെ 25ാം വയസിലാണ് എലിസബത്ത് രാജ്ഞിയായി ചുമതലയേറ്റത്.

Tags:    
News Summary - Queen backs Camilla to be Queen Consort on Jubilee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.