ലണ്ടൻ: ബക്കിങ്ഹാം കൊട്ടാരത്തിൽ വംശീയതക്ക് ഇരയായ മേഗൻ മെർക്കലിെൻറ വെളിപ്പെടുത്തൽ സങ്കടകരമാണെന്ന് എലിസബത്ത് രാജ്ഞി. ബ്രിട്ടീഷ് രാജകുടുംബാംഗം ഹാരിയും ഭാര്യ മേഗനും യു.എസ് ടി.വി അവതാരക ഓപ്ര വിൻഫ്രിക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയ കാര്യങ്ങളോട് പ്രതികരിക്കുകയായിരുന്നു രാജ്ഞി. വെളിപ്പെടുത്തൽ ഉത്കണ്ഠ ഉളവാക്കുന്നെന്നും ഗൗരവമായി കാണുന്നെന്നും അവർ അറിയിച്ചു.
രാജകുടുംബം ഈ വിഷയം സ്വകാര്യമായി പരിശോധിക്കും. ഹാരിക്കും മേഗനും രാജകുടുംബാംഗങ്ങളോടൊപ്പമുള്ള ജീവിതം വെല്ലുവിളി നിറഞ്ഞതായിരുന്നു എന്നു വെളിപ്പെടുത്തൽ സങ്കടത്തോടെയാണു രാജകുടുംബം കേട്ടത്. ഹാരി, മേഗൻ, കുഞ്ഞുമകൻ ആർച്ചി എന്നിവർ എപ്പോഴും രാജകുടുംബത്തിനു പ്രിയപ്പെട്ടവരായിരിക്കുമെന്നും കൊട്ടാരം അറിയിച്ചു. 2018ലാണ് ഹാരിയും മേഗനും വിവാഹിതരാകുന്നത്.
2020 മാർച്ചിൽ രാജകുടുംബ പദവി വേണ്ടെന്നുവെച്ച് ഇരുവരും യു.എസിലെ കാലിഫോർണിയയിലേക്ക് ജീവിതം പറിച്ചുനടുകയായിരുന്നു. മേഗെൻറ മാതാവ് ആഫ്രിക്കൻ വംശജയാണ്. ഇരുവർക്കും കുഞ്ഞുപിറക്കുന്ന വേളയിൽ കുട്ടി കറുത്തതാകുമോ എന്ന ആശങ്ക രാജകുടുംബത്തിലുള്ളവർ പ്രകടിപ്പിച്ചിരുന്നു എന്നാണ് അഭിമുഖത്തിൽ മേഗൻ വെളിപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.