ലണ്ടൻ: കുഞ്ഞുബോട്ടുകളിലേറി ഇംഗ്ലീഷ് ചാനൽ കടന്ന് ഒറ്റദിനം യു.കെയിലെത്തിയത് 800 ലേറെ പേർ. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ അഭയാർഥി പ്രവാഹമാണ് ശനിയാഴ്ച റിപ്പോർട്ട് ചെയ്തതെന്ന് ബ്രിട്ടീഷ് ആഭ്യന്തര വകുപ്പ് അറിയിച്ചു. 30 ചെറിയ ബോട്ടുകളിൽ 828 പേരാണ് അതിർത്തി കടന്ന് ബ്രിട്ടീഷ് തീരങ്ങളിൽ എത്തിയത്. 10 ബോട്ടുകളിൽ എത്തിയ 200 ഓളം പേരെ പാതിവഴിയിൽ തടഞ്ഞ് മടക്കിയതായി ഫ്രഞ്ച് അധികൃതർ പറഞ്ഞു.
ഈ വർഷം ഇതുവരെയായി 12,500 പേർ ഇംഗ്ലീഷ് ചാനൽ കടന്ന് ബ്രിട്ടനിൽ അഭയം തേടിയതായാണ് കണക്ക്. ആഗസ്റ്റ് 12 നാണ് സമാനമായി ഏറ്റവും ഉയർന്ന അഭയാർഥി പ്രവാഹമുണ്ടായിരുന്നത്- 592 പേർ.
ഫ്രാൻസിലെത്തുന്ന അഭയാർഥികളാണ് ഉയർന്ന തൊഴിൽതേടി ഇംഗ്ലീഷ് ചാനൽ കടന്ന് ബ്രിട്ടനിലെത്തുന്നത്. ഇതുതടയാൻ ഇരുരാജ്യങ്ങൾക്കുമിടയിലെ കരാർ പ്രകാരം ഫ്രഞ്ച് ഭാഗത്ത് സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഇരട്ടിയാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.