ഫ്രാൻസിൽ 820 കിലോമീറ്റർ ഗതാഗതക്കുരുക്ക്​; കാരണം 'ഹോട്ട്​' ആണ്​

പാരീസ്​: ചൂടുകൂടിയാൽ ഗതാഗത കുരുക്കുണ്ടാകുമോ​യെന്ന്​ ചോദിക്കാൻ വര​​ട്ടെ. ഫ്രാൻസിൽ താപനില 40 ഡിഗ്രി സെൽഷ്യസ്​ പിന്നിട്ടതോടെ രാജ്യം സാക്ഷ്യം വഹിച്ചത്​ റെക്കോർഡ്​ ഗതാഗത കുരുക്കിനായിരുന്നു. 820 കിലോമീറ്റർ ദൂരത്തിലാണ്​ കാറുകളും മറ്റു വാഹനങ്ങളും കുടുങ്ങി കിടന്നത്​. രാജ്യം കണ്ട ​എക്കാലത്തെയും വലിയ ഗതാഗത കുരുക്കായിരുന്നു ഇത്​. ചൂടുമൂലം റോഡുകൾ ചുട്ടുപഴുത്തതും ജനങ്ങൾ സുരക്ഷിത യാത്രക്കായി കാറിനെ ആശ്രയിച്ചതുമാണ്​​ ഗതാഗതകുരുക്കിൻെറ പ്രധാന കാരണം.

കഴിഞ്ഞ ശനിയാഴ്​ച 760 കിലോമീറ്റർ ഗതാഗതം തടസപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം ആഗസ്റ്റ്​ മൂന്നിന്​ ഗതാഗത കുരുക്കിൻെറ​ റെക്കോഡാണ്​ ഇതോടെ തകർന്നത്​. കഴിഞ്ഞ വർഷം ആഗസ്​റ്റ്​ മൂന്നിന്​ 762 കിലോമീറ്ററായിരുന്നു വാഹനങ്ങൾ കുടുങ്ങി കിടന്നത്​.

ഫ്രാൻസിലെ മിക്കയിടങ്ങളിലും 40 ഡിഗ്രി സെൽഷ്യസിൽ അധികമാണ്​ ചൂട്​. വെള്ളിയാഴ്​ച ബ്രൈവ്​ ലാ ഗൈലാർഡിൽ 40.8 ഡിഗ്രി ​സെൽഷ്യസ്​ ചൂട്​ രേഖപ്പെടുത്തി. കോഗ്​നാകിൽ 39.8 ഡിഗ്രി സെൽഷ്യസും നാൻെറസിൽ 39.6 ഡിഗ്രി സെൽഷ്യസുമായിരുന്നു ചൂട്​.

മുൻവർഷവും ഫ്രാൻസി​ൽ റെക്കോർഡ്​ ചൂട്​ രേഖപ്പെടുത്തിയിരുന്നു. 2050 ഓടെ ചൂട്​ ഇരട്ടിയാകുമെന്നാണ്​ കാലാവസ്​ഥ നിരീക്ഷകരുടെ പ്രവചനം​. കോവിഡ്​ ഭീതി രാജ്യത്ത്​ നിലനിൽക്കുന്നതി​നിടെയാണ്​ രാജ്യത്തെ കടുത്ത ചൂട്​ നാശം വിതക്കുന്നതും. വെള്ളിയാഴ്​ച 2288 പേർക്കാണ്​ ഫ്രാൻസിൽ പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചത്​.  

Tags:    
News Summary - RecordTraffic Jams In France Amid Heatwave

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.