ഫ്രാൻസിൽ 820 കിലോമീറ്റർ ഗതാഗതക്കുരുക്ക്; കാരണം 'ഹോട്ട്' ആണ്
text_fieldsപാരീസ്: ചൂടുകൂടിയാൽ ഗതാഗത കുരുക്കുണ്ടാകുമോയെന്ന് ചോദിക്കാൻ വരട്ടെ. ഫ്രാൻസിൽ താപനില 40 ഡിഗ്രി സെൽഷ്യസ് പിന്നിട്ടതോടെ രാജ്യം സാക്ഷ്യം വഹിച്ചത് റെക്കോർഡ് ഗതാഗത കുരുക്കിനായിരുന്നു. 820 കിലോമീറ്റർ ദൂരത്തിലാണ് കാറുകളും മറ്റു വാഹനങ്ങളും കുടുങ്ങി കിടന്നത്. രാജ്യം കണ്ട എക്കാലത്തെയും വലിയ ഗതാഗത കുരുക്കായിരുന്നു ഇത്. ചൂടുമൂലം റോഡുകൾ ചുട്ടുപഴുത്തതും ജനങ്ങൾ സുരക്ഷിത യാത്രക്കായി കാറിനെ ആശ്രയിച്ചതുമാണ് ഗതാഗതകുരുക്കിൻെറ പ്രധാന കാരണം.
കഴിഞ്ഞ ശനിയാഴ്ച 760 കിലോമീറ്റർ ഗതാഗതം തടസപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം ആഗസ്റ്റ് മൂന്നിന് ഗതാഗത കുരുക്കിൻെറ റെക്കോഡാണ് ഇതോടെ തകർന്നത്. കഴിഞ്ഞ വർഷം ആഗസ്റ്റ് മൂന്നിന് 762 കിലോമീറ്ററായിരുന്നു വാഹനങ്ങൾ കുടുങ്ങി കിടന്നത്.
ഫ്രാൻസിലെ മിക്കയിടങ്ങളിലും 40 ഡിഗ്രി സെൽഷ്യസിൽ അധികമാണ് ചൂട്. വെള്ളിയാഴ്ച ബ്രൈവ് ലാ ഗൈലാർഡിൽ 40.8 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി. കോഗ്നാകിൽ 39.8 ഡിഗ്രി സെൽഷ്യസും നാൻെറസിൽ 39.6 ഡിഗ്രി സെൽഷ്യസുമായിരുന്നു ചൂട്.
മുൻവർഷവും ഫ്രാൻസിൽ റെക്കോർഡ് ചൂട് രേഖപ്പെടുത്തിയിരുന്നു. 2050 ഓടെ ചൂട് ഇരട്ടിയാകുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ പ്രവചനം. കോവിഡ് ഭീതി രാജ്യത്ത് നിലനിൽക്കുന്നതിനിടെയാണ് രാജ്യത്തെ കടുത്ത ചൂട് നാശം വിതക്കുന്നതും. വെള്ളിയാഴ്ച 2288 പേർക്കാണ് ഫ്രാൻസിൽ പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.