ഇസ്ലാമാബാദ്: അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന മുൻ പാക് പ്രധാനമന്ത്രി ഇംറാൻ ഖാന്റെ തഹ്രീകെ ഇൻസാഫ് പാർട്ടിക്ക് ആശ്വാസമായി സുപ്രീംകോടതി വിധി. ഫെബ്രുവരി എട്ടിന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടി പ്രസിഡന്റ് പർവേസ് ഇലാഹിയടക്കം മുതിർന്ന നേതാക്കൾക്ക് സുപ്രീംകോടതി അനുമതി നൽകി.
മത്സരിക്കാൻ അവസരം നിഷേധിച്ച ലാഹോർ ഹൈകോടതിയുടെയും തെരഞ്ഞെടുപ്പ് ട്രൈബ്യൂണലിന്റെയും നടപടിക്കെതിരെ പർവേസ് ഇലാഹി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. മുതിർന്ന നേതാക്കളായ ഉമർ അസ്ലം, താഹിർ സാദിഖ്, സനം ജാവേദ്, ശൗകത്ത് ബസ്റ എന്നിവർക്കും മത്സരിക്കാൻ അനുമതി നൽകിയിട്ടുണ്ട്.
അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടയാൾക്ക് മത്സരിക്കാൻ ധാർമിക അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി ഇംറാന്റെയും മുതിർന്ന നേതാക്കളുടെയും പത്രിക തെരഞ്ഞെടുപ്പ് കമീഷൻ തള്ളിയിരുന്നു. പാർട്ടിയുടെ ക്രിക്കറ്റ് ബാറ്റ് ചിഹ്നം റദ്ദാക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.