തെൽ അവീവ്: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമൊത്തുള്ള ട്വിറ്റർ കവർ പിക്ചർ മാറ്റി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. കോവിഡ് വാക്സിൻ സ്വീകരിക്കുന്ന ചിത്രമാണ് അദ്ദേഹം പുതുതായി കവർ ചിത്രമാക്കിയത്.
വൈറ്റ്ഹൗസിൽ ട്രംപിനൊപ്പമിരിക്കുന്ന ചിത്രമായിരുന്നു ദീർഘകാലമായി നെതന്യാഹുവിന്‍റെ ഔദ്യോഗിക അക്കൗണ്ടിന്‍റെ കവർ ചിത്രം. ഇരുനേതാക്കളുടെയും ഇസ്രയേൽ-അമേരിക്ക ബന്ധത്തിന്‍റെയും ചിഹ്നമായിട്ടായിരുന്നു അത് വിലയിരുത്തപ്പെട്ടിരുന്നത്.
എന്നാൽ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നിയുക്ത പ്രസിഡന്‍റ് ജോ ബൈഡനെ നെതന്യാഹു നവംബറിൽ അഭിനന്ദിച്ചത് മുതൽ ഇരുവരും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിലുണ്ടായിരുന്നു.
'ഇസ്രയേലി പൗരൻമാരെ നമ്മൾ ജീവിതത്തിലേക്ക് തിരിച്ചുവരുന്നു' എന്നാണ് പുതിയ കവർ ചിത്രത്തിലൂടെ നെതന്യാഹു നൽകുന്ന സന്ദേശം.
ജനുവരി ആറിന് അമേരിക്കൻ പാർലമെന്‍റ് മന്ദിരമായ കാപിറ്റൽ ഹില്ലിലുണ്ടായ ആക്രമണ സംഭവങ്ങളെത്തുടർന്ന് ട്രംപിനെ ഫേസ്ബുക്ക്, ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമ ഭീമൻമാർ വിലക്കിയിരുന്നു. ആക്രമണങ്ങൾക്ക് പ്രേരിപ്പിച്ചുവെന്ന് കാണിച്ച് ട്വിറ്റർ ട്രംപിന്‍റെ അക്കൗണ്ട് സ്ഥിരമായി പൂട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.