പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ കൃത്രിമം ആരോപിച്ച് രംഗത്തെത്തിയ ട്രംപിനെ തള്ളി സ്വന്തം പാർട്ടിക്കാരായ റിപ്പബ്ലിക്കൻ നേതാക്കളും രംഗത്ത്. തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുംമുമ്പ് വിജയം അവകാശപ്പെടുകയും വോെട്ടണ്ണൽ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെടുകയുംചെയ്ത ട്രംപിെൻറ വാദങ്ങളെ ബാലിശമെന്നാണ് സ്വന്തം പാർട്ടിക്കാർ തന്നെ വിശേഷിപ്പിക്കുന്നത്. 'വോട്ടെണ്ണൽ പൂർത്തിയാകുന്നതിനുമുമ്പ് നിങ്ങൾ തിരഞ്ഞെടുപ്പിൽ വിജയിച്ചു എന്ന് അവകാശപ്പെടുന്നത് തെറ്റാണ്"-കെൻറക്കിയിൽ നിന്ന് തിരഞ്ഞെടുപ്പിൽ വിജയിച്ച റിപ്പബ്ലിക്കൻ പാർട്ടിക്കാരായ മിച്ച് മക്കോണൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
'നിയമപരമായി രേഖപ്പെടുത്തിയ വോട്ടുകൾ എണ്ണാൻ ദിവസമെടുക്കുന്നത് തിരഞ്ഞെടുപ്പ് നിയമലംഘനമല്ല'-അടുത്തിടെ ട്രംപിെൻറ പ്രചാരണ റാലിയിൽ സംസാരിച്ചിരുന്ന ഫ്ലോറിഡയിൽ നിന്നുള്ള റിപ്പബ്ലിക്കൻ സെനറ്റർ മാർക്കോ റൂബിയോ ട്വീറ്റിൽ പറഞ്ഞു. 'ഫലങ്ങൾ വരുന്നതുവരെ എല്ലാവരും ക്ഷമയോടെ കാത്തിരിക്കണമെന്ന്'അലാസ്കയിലെ സെനറ്റർ ലിസ മുർകോവ്സ്കി അഭ്യർഥിച്ചു. 'തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് അവരുടെ ജോലി പൂർത്തിയാക്കാൻ സമയം നൽകുകയെന്നത് നിർണായകമാണ്. കൂടാതെ നിയമപരമായി രേഖപ്പെടുത്തിയ എല്ലാ ബാലറ്റുകളും എണ്ണിത്തിട്ടപ്പെടുത്തുകയുംവേണം'-അവർ പ്രസ്താവനയിൽ പറഞ്ഞു.
ഡെമോക്രാറ്റുകൾ ഇലക്ഷൻ അട്ടിമറിക്കുന്നെന്ന ട്രംപിെൻറ വാദത്തിന് മറുപടിയായി 'നിർത്തുക പൂർണ്ണമായും നിർത്തുക' എന്നാണ് ആദം കിസിഞ്ചർ കുറിച്ചത്. ഇല്ലിനോയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ പ്രതിനിധിയാണ് കിസിഞ്ചർ. 'വോട്ടുകൾ എന്തായാലും എണ്ണപ്പെടും, നിങ്ങൾ വിജയിക്കുകയോ തോൽക്കുകയോ ചെയ്യും.അമേരിക്ക അത് സ്വീകരിക്കും. ക്ഷമയോടെ കാത്തിരിക്കുക'-കിസിഞ്ചർ ട്രംപിനോട് പറഞ്ഞു.
'നമ്മുടെ ജനാധിപത്യ പ്രക്രിയയെ ദുർബലപ്പെടുത്തുന്ന പ്രസിഡൻറിെൻറ അഭിപ്രായത്തിന് യാതൊരു വിലയുമില്ല. വോട്ടുകൾ എണ്ണുകയാണ്. മുമ്പുള്ളതുപോലെ നാം തെരഞ്ഞെടുപ്പ് ഫലങ്ങളെ മാനിക്കണം. നമ്മുടെ ജനാധിപത്യത്തെക്കാൾ മുകളിലല്ല ഒരു വ്യക്തിയും'-ലാരി ഹോഗൻ ട്രിറ്ററിൽ കുറിച്ചു. റിപ്പബ്ലിക്കൻ നേതാക്കൾ ട്രംപിനെ പരസ്യമായി വിമർശിക്കുന്നത് പതിവില്ലാത്തതാണ്. എന്നാൽ നിലവിലെ ട്രംപിെൻറ പെരുമാറ്റം രാജ്യത്തിെൻറ മൂല്യങ്ങൾക്കും ലക്ഷ്യങ്ങൾക്കും വിരുദ്ധമോ കുറ്റകരമോ ആണെന്നാണ് സ്വന്തം പാർട്ടിക്കാർ തന്നെ വിശ്വസിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.