ബൈറൂത്: ബൈറൂത് സ്ഫോടനം നടന്ന് ഒരു മാസം പിന്നിടുേമ്പാഴും അവശിഷ്ടങ്ങൾക്കിടയിൽ ജീവനോടെ ആളുകളെ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിൽ രക്ഷാപ്രവർത്തകർ. തകർന്ന കെട്ടിടങ്ങളിൽ ഒന്നിൽ ജീവെൻറ അടയാളങ്ങൾ കണ്ടെത്തിയതാണ് പ്രതീക്ഷയേകുന്നത്. സ്കാനിങ് മെഷീൻ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ നാഡിമിടിപ്പിെൻറയും ശ്വസനത്തിെൻറയും അടയാളം കണ്ടെത്താൻ സാധിച്ചതായി രക്ഷാപ്രവർത്തനം നടത്തുന്ന ടോപോസ് ചിലെ എന്ന ചിലെയിൽ നിന്നുള്ള സംഘം പറഞ്ഞു. അവശിഷ്ടങ്ങൾക്കിടയിൽ ആരോ ജീവിച്ചിരിക്കുന്നതിെൻറ സൂചനയാണിതെന്നും മിക്കവാറും കുട്ടിയായിരിക്കുമെന്നും സംഘം വ്യക്തമാക്കി.
തകർന്ന കെട്ടിടങ്ങൾ പരിശോധിക്കുന്നതിനിടെ ടോപോസ് ചിലെ സംഘത്തോടൊപ്പമുള്ള നായ്ക്കൾ ഒരു കെട്ടിടത്തിൽ മനുഷ്യസാന്നിധ്യം കണ്ടെത്തുകയായിരുന്നു. അവശിഷ്ടങ്ങൾക്കിടയിൽനിന്ന് മിനിറ്റിൽ 18 ശ്വസന ചക്രങ്ങൾ പരിശോധനയിൽ കണ്ടെത്തിയതായി ടോപോസിനൊപ്പം പ്രവർത്തിക്കുന്ന 'ലിവ് ലവ് ലബനൻ' അംഗം എഡ്വേഡ് ബീത്തർ പറഞ്ഞു. 2010ൽ ഭൂകമ്പത്തിൽ തകർന്ന ഹെയ്ത്തിയിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ വ്യക്തിയെ 27 ദിവസത്തിനുശേഷം ടോപോസ് സംഘം ജീവനോടെ കണ്ടെത്തിയിരുന്നു.
ബൈറൂത് തുറമുഖത്ത് സൂക്ഷിച്ച അമോണിയം നൈട്രേറ്റ് ആഗസ്റ്റ് നാലിന് പൊട്ടിത്തെറിച്ചുണ്ടായ ദുരന്തത്തിൽ 191 പേർ മരിക്കുകയും 6000ത്തിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.