ന്യൂഡൽഹി: ഇറാനും സൗദി അറേബ്യയും തമ്മിൽ ബന്ധം സാധാരണ നിലയിലാക്കുന്നതിന് ചൈന മധ്യസ്ഥത വഹിക്കുന്നതിൽ ഇന്ത്യക്ക് ആശങ്ക വേണ്ടെന്ന് ഇറാൻ സ്ഥാനപതി ഇറാജ് ഇലാഹി. പശ്ചിമേഷ്യയിൽ കൂടുതൽ സുരക്ഷക്കും സ്ഥിരതക്കും ഈ ബന്ധം കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
തെഹ്റാനും റിയാദും തമ്മിലുള്ള നയതന്ത്രബന്ധം പുനരാരംഭിക്കുന്നതിനുള്ള കരാറിനുശേഷം ആദ്യമായി മാധ്യമപ്രവർത്തകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ഇറാനും സൗദി അറേബ്യയും തമ്മിലുള്ള നയതന്ത്രബന്ധം പുനരാരംഭിക്കുന്നത് ഇന്ത്യക്ക് ഗുണമാണുണ്ടാക്കുക. ഇത് മേഖലയിലെ സമാധാനത്തിന് പ്രേരകമാകുമെന്നും ഇന്ത്യക്കാർ ഏറെയുള്ള പേർഷ്യൻ ഗൾഫിലെ സുരക്ഷക്ക് സഹായകരമാകും. സൗദി അറേബ്യയും ഇറാനും ഇസ്ലാമിക ലോകത്തിന്റെ നെടുംതൂണുകളാണെന്ന് ഇറാൻ പ്രതിനിധി പറഞ്ഞു. സുന്നി ലോകത്തെ മുൻനിര രാജ്യമാണ് സൗദി അറേബ്യ. ശിയാ ലോകത്തെ മുൻനിര രാഷ്ട്രമാണ് ഇറാൻ. അതുകൊണ്ടുതന്നെ, ഇത് മേഖലക്ക് ഗുണപരമാണ് - അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.