ഫലസ്തീൻ അനുകൂല പ്രകടനത്തിനെതിരെ ഋഷി സുനക്

ലണ്ടൻ: ലണ്ടനിൽ പതിനായിരങ്ങൾ ഫലസ്തീൻ അനുകൂല പ്രകടനം നടത്താനൊരുങ്ങുന്നതിനെതിരെ മുന്നറിയിപ്പുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ​ഋഷി സുനക്. രണ്ട് ലോകയുദ്ധങ്ങളിൽ കൊല്ലപ്പെട്ട സൈനികരെ ഓർമിക്കുന്ന യുദ്ധവിരാമ ദിനത്തിലാണ് (നവംബർ 11) ഗസ്സയിൽ അടിയന്തരമായി വെടിനിർത്തണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്താനൊരുങ്ങുന്നത്. ഈ ദിവസത്തിൽ പ്രകടനം നടത്തുന്നത് പ്രകോപനപരവും അനാദരവുമാണ്. ഇത് ബ്രിട്ടന്റെ മൂല്യങ്ങൾക്കും പൊതുജനങ്ങൾക്കും അപമാനമാണെന്ന് സുനക് പറഞ്ഞു.

അതേസമയം, ഇസ്രായേല്‍ ആക്രമണം അവസാനിപ്പിക്കണമെന്നും ഗസ്സ മുനമ്പിലെ ഉപരോധം നിര്‍ത്തണമെന്നുമാവശ്യപ്പെട്ട് ലക്ഷക്കണക്കിന് ഫലസ്തീന്‍ അനുകൂലികള്‍ ക​ഴിഞ്ഞ ശനിയാഴ്ച സെന്‍ട്രല്‍ ലണ്ടനിലെ തെരുവുകളില്‍ റാലി നടത്തിയിരുന്നു. ഫലസ്തീന്‍ സോളിഡാരിറ്റി കാമ്പെയ്നും (പി.എസ്.സി) മറ്റ് ഫലസ്തീന്‍ അനുകൂല സംഘടനകളും ചേര്‍ന്നായിരുന്നു റാലി സംഘടിപ്പിച്ചത്.

ലണ്ടനിലെ എംബാങ്ക്മെന്റില്‍ നിന്ന് ആരംഭിച്ച റാലി വെസ്റ്റ്മിന്‍സ്റ്ററിലായിരുന്നു അവസാനിച്ചത്. പ്രധാനമന്ത്രി ഋഷി സുനകിന്റെ ഓഫീസിന് മുന്നിലൂടെ കടന്നുപോയ പ്രതിഷേധക്കാര്‍ ‘ഫലസ്തീനെ മോചിപ്പിക്കുക’, ‘വംശഹത്യ അവസാനിപ്പിക്കുക’ എന്നായിരുന്നു ഉറക്കെ മുദ്രാവാക്യം മുഴക്കിയത്.

Tags:    
News Summary - Rishi Sunak Warns Against Pro-Palestinian Protest In UK

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.