ഇറാനിയൻ വംശജയായ 26കാരി റൊമീന പോർമൊഖ്താരി സ്വീഡന്റെ കാലാവസ്ഥ മന്ത്രി

സ്റ്റോക്ഹോം: ലിബറൽ പാർട്ടിയുടെ യുവനേതാവായ റൊമീന പോൾമൊഖ്താരിയെ സ്വീഡന്റെ കാലാവസ്ഥ മന്ത്രിയായി നിയമിച്ചു. ഇതോടെ സ്വീഡനിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി 26 കാരിയായ റൊമിന. കാലാവസ്ഥ വ്യതിയാനത്തിനെതിരെ പോരാട്ടം നയിക്കുന്ന ഗ്രെറ്റ് തുൻബർഗിന്റെ നാടാണ് സ്വീഡൻ.

ഇറാനിയൻ വംശജയായ റൊമീന സ്റ്റോക്ഹോമിലെ പ്രാന്തപ്രദേശത്താണ് ജനിച്ചത്. സ്വീഡിഷ് ജനസംഖ്യയിലെ ഒരു കോടിയാളുകൾ വിദേശീയരാണ്. അതിൽ തന്നെ ഭൂരിഭാഗവും സിറിയ, ഇറാഖ്, അഫ്ഗാനിസ്താൻ,സൊമാലിയ എന്നീ രാജ്യങ്ങളിൽ നിന്ന് അഭയാർഥികളായി എത്തിയവരാണ്. പുതിയ മന്ത്രിസഭയിൽ 11 സ്ത്രീകളടക്കം 24 പേരാണുള്ളത്. 



Tags:    
News Summary - Romina Pourmokhtari, 26 year old climate minister of Sweden

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.