ലണ്ടൻ: രാജകുടുംബത്തിലെ വംശീയത സംബന്ധിച്ച് ഹാരി രാജകുമാരനും പത്നി മേഗനും നടത്തിയ വെളിപ്പെടുത്തലിൽ ആടിയുലഞ്ഞ ബക്കിങ്ഹാം കൊട്ടാരം ഒടുവിൽ മൗനമവസാനിപ്പിച്ചു. ഹാരിയും േമഗനും നടത്തിയ വെളിപ്പെടുത്തൽ ഗൗരവത്തിലെടുക്കുമെന്നും കുടുംബത്തിലെ പ്രശ്നങ്ങൾ സ്വകാര്യമായി പരിഹരിക്കുെമന്നും കൊട്ടാരം അറിയിച്ചു.
മേഗന്‍റെ മാതാവ് ആഫ്രിക്കൻ വംശജയാണ്. ഹാരിയുടെയും മേഗന്‍റെയും മക്കളുടെ വംശഗുണം കറുത്ത വർഗക്കാരുടേതാകുമോ എന്ന ആശങ്ക രാജകുടുംബാംഗങ്ങൾക്കുണ്ടായിരുന്നുവെന്നാണ് ഒാപ്ര വിൻഫ്രക്ക് നൽകിയ അഭിമുഖത്തിൽ ഇരുവരും തുറന്ന് പറഞ്ഞത്. മകൻ ആർച്ചിയെ ഗർഭം ധരിച്ച സമയത്ത് രാജകുടുംബാംഗങ്ങളുടെ മുനെവച്ച സംസാരങ്ങളും ആശങ്കകളും വലിയ മാനസിക പ്രയാസങ്ങളുണ്ടാക്കിയെന്നും പലപ്പോഴും ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചുവെന്നും മേഗൻ വെളിപ്പെടുത്തിയിരുന്നു. രാജ കുടുംബാംഗങ്ങൾ എന്ന നിലക്കുള്ള പദവികളെല്ലാം ഉപേക്ഷിച്ച് ഹാരി-മേഗൻ ദമ്പതികൾ ഇപ്പോൾ അമേരിക്കയിലാണ് കഴിയുന്നത്.
ഹാരി-മേഗൻ ദമ്പതികൾക്കുണ്ടായ വിഷമത്തിൽ രാജകുടുംബം മുഴുവൻ ദു:ഖത്തിലാണെന്ന് ബക്കിങ്ഹാം കൊട്ടാരം അറിയിച്ചു. 'വംശീയത സംബന്ധിച്ച പ്രശ്നം കൊട്ടാരം വളരെ ഗൗരവത്തിൽ പരിശോധിക്കും. കുടുംബം ഈ പ്രശ്നം സ്വകാര്യമായി പരിഹരിക്കും. ഹാരിയും മേഗനും ആർച്ചിയും എപ്പോഴും സ്നേഹംനിറഞ്ഞ രാജ കുടുംബാംഗങ്ങൾ തന്നെ ആയിരിക്കും' -കൊട്ടാരം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.