ഇംറാൻ ഖാനെ വധിക്കാൻ പദ്ധതിയെന്ന്; ഇസ്‍ലാമാബാദിൽ അതിജാഗ്രത

ഇസ്‍ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രിയും പാകിസ്‍താൻ തെഹ്‍രീകെ ഇൻസാഫ് പാർട്ടി(പി.ടി.ഐ) തലവനുമായ ഇംറാൻ ഖാനെ വധിക്കാൻ ആസൂത്രണം നടക്കുന്നുവെന്ന അഭ്യൂഹങ്ങളെ തുടർന്ന് ഇസ്‍ലാമാബാദിൽ സുരക്ഷ ശക്തമാക്കി. ഇസ്‍ലാമാബാദിലെ ബാനി ഗാല നഗരത്തിൽ കനത്ത ജാഗ്രത വേണമെന്ന് സുരക്ഷ ഏജൻസികൾ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഇസ്‍ലാമാബാദിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാൽ ആളുകൾ കൂട്ടംകൂടി നിൽക്കുന്നതിന് നിരോധനമുണ്ടെന്ന് പൊലീസ് വക്താവ് പറഞ്ഞു.

ഇംറാൻ ഖാന് എന്തെങ്കിലും സംഭവിച്ചാൽ അത് പാകിസ്താനു നേരെയുണ്ടായ ആക്രമണമായി കണക്കാക്കുമെന്നും പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും അദ്ദേഹത്തിന്റെ അനന്തരവൻ ഹസൻ നിയാസി മുന്നറിയിപ്പു നൽകി. രാജ്യം വിൽക്കാൻ കൂട്ടുനിൽക്കാത്തതിന് ഇംറാനെ അപായപ്പെടുത്താൻ ആസൂത്രണം നടക്കുന്നതായി പി.ടി.ഐ നേതാവ് ഫൈസൽ വാവ്ദയും അവകാശപ്പെട്ടിരുന്നു. 

Tags:    
News Summary - Rumours of Imran Khan's Assassination Plot Islamabad On High Alert

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.