മോസ്കോ: റഷ്യയിലെ പാർലമെന്റ് വിപ്ലവത്തിന് നേതൃത്വം നൽകിയ മുൻ പാർലമെന്റ് സ്പീക്കർ റുസ്ലൻ ഖസബുലറ്റോവ് (80) അന്തരിച്ചു. സോവിയറ്റ് യൂനിയൻ തകരുന്നതിന് തൊട്ടുമുമ്പ് പാർലമെന്റ് സ്പീക്കറായ റുസ്ലൻ ചെചൻ വംശജനായിരുന്നു.
റഷ്യയുടെ പ്രഥമ പ്രസിഡന്റ് ബോറിസ് യെൽറ്റ്സിന്റെ അടുത്ത അനുയായിയായിരുന്ന റുസ്ലൻ അധികം വൈകാതെ വിമർശകനായി. 1993 സെപ്റ്റംബറിൽ വൈസ് പ്രസിഡന്റ് അലക്സാണ്ടർ റുറ്റ്സ്കോയിക്കൊപ്പം യെൽറ്റ്സിനെതിരെ വിപ്ലവത്തിന് ശ്രമിച്ചു. പാർലമെന്റിലേക്ക് സൈന്യത്തെ അയച്ചും ജനപ്രതിനിധികളെ അറസ്റ്റ് ചെയ്തും യെൽറ്റ്സിൻ വിപ്ലവശ്രമത്തെ പരാജയപ്പെടുത്തി.
റുസ്ലൻ തടവിലായി. 1994 ഫെബ്രുവരിയിൽ പൊതുമാപ്പ് ലഭിച്ചു. തുടർന്ന് രാഷ്ട്രീയ പ്രവർത്തനം പൂർണമായി അവസാനിപ്പിക്കുകയും അധ്യാപകനായി ഒതുങ്ങിജീവിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.