റഷ്യ പ്രധാനപ്പെട്ട ജി20 അംഗം, ആർക്കും പുറത്താക്കാൻ കഴിയില്ല -വ്യക്തമാക്കി ചൈന

ബീജിംങ്: ജി20 കൂട്ടായ്മയിലെ പ്രധാനപ്പെട്ട രാജ്യമാണ് റഷ്യയെന്നും ആർക്കും പുറത്താക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി ചൈന. റഷ്യയെ ഗ്രൂപ്പിൽ നിന്ന് ഒഴിവാക്കാന്‍ സമർദ്ദം ചെലുത്തുമെന്ന് അമേരിക്ക പറഞ്ഞതിന് പിന്നാലെയാണ് പ്രതികരണവുമായി ചൈന രംഗത്തെത്തുന്നത്. യുക്രെയ്ന്‍ അധിനിവേശവുമായി ബന്ധപ്പെട്ട് ലോകരാജ്യങ്ങളിൽ നിന്ന് നിരവധി ഉപരോധങ്ങൾ നേരിട്ട റഷ്യക്ക് ചൈന തുടക്കം മുതലേ നയതന്ത്ര സംരക്ഷണം നൽകിയിരുന്നു.

അന്താരാഷ്ട്ര സാമ്പത്തിക സഹകരണത്തിനുള്ള പ്രധാന വേദിയാണ് ജി20യെന്നും ഇതിൽ ഉൾപ്പെട്ട ഒരു രാജ്യത്തെ പുറത്താക്കാൻ ഒരു അംഗത്തിനും അവകാശമില്ലെന്നും ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെൻബിൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ചൈനയിലെ ശീതകാല ഒളിമ്പിക്‌സിനായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ നേരത്തെ ബെയ്‌ജിങ്ങിൽ സന്ദർശനം നടത്തിയിരുന്നു. ഇരുരാജ്യങ്ങളിലും നിയന്ത്രണങ്ങളില്ലാത്ത സാമ്പത്തിക- രാഷ്ട്രീയ ബന്ധം തുടരുമെന്ന് കൂടികാഴ്ചക്ക് ശേഷം നേതാക്കൾ പ്രഖ്യാപിച്ചിരുന്നു.

Tags:    
News Summary - Russia An "Important G20 Member", Can't Be Expelled By Others: China

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.