ലുഹാൻസ്ക് ഭൂരിഭാഗവും കൈവശപ്പെടുത്തിയതായി റഷ്യ

കിയവ്: ഡോൺബാസ് മേഖലയിലെ ലുഹാൻസ്കിന്റെ 97 ശതമാനവും കൈവശപ്പെടുത്തിയതായി റഷ്യ. ഇതോടെ കൽക്കരി ഖനികളും വ്യവസായശാലകളുമുള്ള യുക്രെയ്നിന്‍റെ കിഴക്കൻ വ്യവസായ നഗരം പൂർണമായി അധീനതയിലാക്കുക എന്ന ലക്ഷ്യത്തിലേക്ക് റഷ്യ അടുക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.

ലുഹാൻസ്ക് പ്രവിശ്യ പൂർണമായി കൈയടക്കിയതായി റഷ്യൻ പ്രതിരോധ മന്ത്രി സർജി ഷൊയ്ഗു പറഞ്ഞു. ഡൊണസ്ക് പ്രവി‍ശ്യയുടെ പകുതിയോളവും റഷ്യയുടെ പിടിയിലായി. ഡോൺബാസ് നിയന്ത്രണത്തിലാക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് റഷ്യ നേരത്തെ പറഞ്ഞിരുന്നു. ഡോൺബാസിൽ 2014 മുതൽ മോസ്കോ പിന്തുണക്കുന്ന വിമതർ യുക്രെയ്നോട് പോരാടുന്നുണ്ട്.

റഷ്യൻ സൈന്യം പോപസ്ന നഗരം കീഴടക്കാനുള്ള പോരാട്ടത്തിലാണെന്നും ലിമൻ ഉൾപ്പടുന്ന 17 നഗരങ്ങൾ നിയന്ത്രണ വിധേയമാക്കിയെന്നും ഷൊയ്ഗു പറഞ്ഞു. തെക്കൻ മേഖലകളായ ഖേഴ്സണും സപോരിഷ്യയുടെ വലിയൊരു ഭാഗവും റഷ്യ നേരത്തെ കൈവശപ്പെടുത്തിയിട്ടുണ്ട്. സെവറോഡൊണസ്കിലെ നിരന്തര റഷ്യൻ ബോംബാക്രമണത്തെ തുടർന്ന് യുക്രെയ്ൻ സൈന്യം പിൻവാങ്ങിയതായി ലുഹാൻസ്ക് ഗവർണർ പറഞ്ഞു. യുദ്ധം തുടരുമെന്നും നഗരം പൂർണമായി റഷ്യയുടെ കൈകളിലായെന്ന് പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Russia Claims It Has 97% Control of Ukraine’s Luhansk Province

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.