ഹെലികോപ്ടർ അപകടം: അന്വേഷണത്തിൽ ഇറാനെ സഹായിക്കുമെന്ന് റഷ്യ

മോസ്കോ: ഇറാൻ പ്രസിഡന്‍റ് ഇ​ബ്രാ​ഹിം റ​ഈ​സിയും വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഹു​സൈ​ൻ അ​മീ​ർ അ​ബ്ദു​ല്ലഹി​യാ​നും അടക്കം എട്ടു​പേർ കൊല്ലപ്പെട്ട ഹെലികോപ്ടർ അപകടത്തെ കുറിച്ച് അന്വേഷിക്കാൻ ഇറാനെ സഹായിക്കുമെന്ന് റഷ്യ. ഹെലികോപ്ടർ തകർന്നതിന്റെ കാരണത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ ഇറാനെ സഹായിക്കാൻ മോസ്കോ തയ്യാറാണെന്ന് റഷ്യൻ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി സെർജി ഷോയിഗു പറഞ്ഞു.

റഷ്യയുടെ യഥാർഥ സുഹൃത്തായിരുന്നു ഇബ്രാഹിം റഈസിയെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈക്ക് അയച്ച അനുശോചന സന്ദേശത്തിൽ റഷ്യൻ പ്രസിഡൻറ് വ്‌ളാദിമിർ പുടിൻ അനുസ്മരിച്ചിരുന്നു. റഷ്യയും തുർക്കിയയും അടക്കമുള്ള രാജ്യങ്ങൾ നൽകിയ സാ​ങ്കേതിക സഹായം ഉപയോഗിച്ചാണ് കാണാതായ ഹെലികോപ്ടർ കണ്ടെത്തിയത്.

2023ൽ ഇറാൻ സന്ദർശനത്തിനെത്തിയ റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയിഗുവും ഇറാൻ പ്രതിരോധ മന്ത്രി ബ്രിഗേഡിയർ ജനറൽ മുഹമ്മദ്-റസ അഷ്തിയാനിയും തെഹ്റാനിൽ (ഫയൽ ചിത്രം)

ഇ​റാ​ൻ- അ​സ​ർ​ബൈ​ജാ​ൻ സം​യു​ക്ത സം​രം​ഭ​മാ​യ ഖി​സ് ഖ​ലാ​സി അ​ണ​ക്കെ​ട്ട് ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് മു​തി​ർ​ന്ന നേ​താ​ക്ക​ൾ​ക്കൊ​പ്പം ത​ബ്രീ​സി​ലേ​ക്ക് പു​റ​പ്പെ​ട്ട ഹെ​ലി​കോ​പ്ട​ർ ഞായറാഴ്ച ഉച്ചയോടെയാണ് അപകടത്തിൽപെട്ടത്. ​തെ​ഹ്റാ​നി​ൽ​നി​ന്ന് 600 കി​ലോ​മീ​റ്റ​ർ അ​​ക​ലെ ജു​ൽ​ഫ​യി​ലെ വ​ന​മേ​ഖ​ല​യി​ൽ ഇ​ടി​ച്ചി​റ​ക്കുകയായിരുന്നു.

അ​റാ​സ് ന​ദി​ക്ക് കു​റു​കെ​യു​ള്ള അ​ണ​ക്കെ​ട്ട് അ​സ​ർ​ബൈ​ജാ​ൻ പ്ര​സി​ഡ​ന്റ് ഇ​ൽ​ഹാം അ​ലി​യേ​വി​നൊ​പ്പം ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. തിരികെ വരുംവഴിയാണ് അപകടം. മൂ​ന്ന് ഹെ​ലി​കോ​പ്ട​റു​ക​ളി​ലാ​യാ​ണ് റ​ഈ​സി​യും സം​ഘ​വും പു​റ​പ്പെ​ട്ട​ത്. മ​റ്റു ര​ണ്ട് ഹെ​ലി​കോ​പ്ട​റു​ക​ൾ സു​ര​ക്ഷി​ത​മാ​യി തി​രി​ച്ചെ​ത്തി​യിരുന്നു.

അപകടത്തിൽ ഇറാൻ പ്രസിഡന്‍റിനും വി​ദേ​ശ​കാ​ര്യ മ​ന്ത്രിക്കും പുറമേ ഇറാന്റെ കിഴക്കൻ അസർബൈജാൻ പ്രവിശ്യ ഗവർണർ മാലിക് റഹ്മതി, പരമോന്നത നേതാവിന്റെ കിഴക്കൻ അസർബൈജാൻ പ്രതിനിധി ആയത്തുല്ല മുഹമ്മദ് അലി അൽ ഹാശിം, പ്രസിഡന്റിന്റെ സുരക്ഷാ സംഘത്തലവൻ സർദാർ സയ്യിദ് മെഹ്ദി മൂസവി, ഹെലികോപ്ടർ പൈലറ്റ് കേണൽ സയ്യിദ് താഹിർ മുസ്തഫവി, കോ പൈലറ്റ് കേണൽ മുഹ്സിൻ ദരിയാനുഷ്, ​ൈഫ്ലറ്റ് ടെക്നീഷ്യൻ മേജർ ബെഹ്റൂസ് ഗാദിമി എന്നിവരും കൊല്ലപ്പെട്ടു.


Tags:    
News Summary - Russia ready to assist Iran in Raisi crash investigation: Shoigu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.