റഷ്യൻ പീരങ്കി ആക്രമണത്തിൽ 70 യുക്രെയ്ൻ സൈനികർ കൊല്ലപ്പെട്ടു

യുക്രൈന്‍ സൈനിക താവളത്തിന് നേരെ റഷ്യന്‍ പീരങ്കിപട നടത്തിയ ആക്രമണത്തില്‍ 70 സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. യുക്രൈന്‍ തലസ്ഥാനമായ കിയവിനും രാജ്യത്തെ രണ്ടാമത്തെ നഗരമായ ഖാര്‍കീവിനും ഇടയിലുള്ള നഗരമായ ഒഖ്തിര്‍കയിലുള്ള സൈനിക താവളത്തിന് നേരെയാണ് ആക്രമണമുണ്ടായത്. യുക്രെയ്ന്‍ അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.പിയാണ് വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സൈനിക താവളം സ്ഥിതി ചെയ്തിരുന്ന നാലു നില കെട്ടിടം നിലംപരിശായി. അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ നടത്തുന്നതിന്റെ ചിത്രങ്ങള്‍ ഒഖ്തിര്‍ക മേഖലാ തലവന്‍ ദിമിത്രോ സീലിയസ്‌കി ടെലഗ്രാമില്‍ പോസ്റ്റ് ചെയ്തു. ഞായറാഴ്ചയുണ്ടായ റഷ്യന്‍ പീരങ്കി ആക്രമണം തിങ്കാളാഴ്ചയോടെയാണ് സ്ഥിരീകരിച്ചത്. ആക്രമണത്തിനിടെ നിരവധി റഷ്യന്‍ സൈനികരും പ്രദേശവാസികളും കൊല്ലപ്പെട്ടതായും റിപ്പോർട്ട് ഉണ്ട്.

ഇതിനിടെ വ്യാഴാഴ്ച ആരംഭിച്ച റഷ്യന്‍ അധിനിവേശത്തിനിടെ ഇതുവരെ 352 സാധാരണക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് യുക്രെയ്ന്‍ അവകാശപ്പെട്ടു. ഇതില്‍ 14 കുട്ടികളും ഉള്‍പ്പെടുന്നു. റഷ്യ ഏറ്റവും മാരകമായ വാക്വം ബോംബുകൾ അടക്കം പ്രയോഗിക്കുന്നുണ്ടെന്ന് യുക്രെയ്ൻ പറയുന്നു. സമാധാന ചർച്ചകൾക്കിടയിലും റഷ്യ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. 

Tags:    
News Summary - Russia-Ukraine news: 70 Ukrainian soldiers killed in artillery strike, says official

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.