റഷ്യൻ യുദ്ധവിമാനം സൈബീരിയൻ നഗരത്തിൽ തകർന്നു വീണു; രണ്ട് മരണം

ഇർകുതസ്ക്: റഷ്യൻ യുദ്ധവിമാനം സൈബീരിയൻ നഗരത്തിലെ കെട്ടിടത്തിന് മുകളിൽ തകർന്നു വീണു. ഇർകുതസ്കിലെ പ്രസ് വാൾസ്കി സ്ട്രീറ്റിലെ ഇരുനില കെട്ടിടത്തിന് മുകളിലാണ് വിമാനം തകർന്നു വീണത്. വിമാനത്തിന്‍റെ പൈലറ്റുമാർ മരിച്ചു. അതേസമയം, അപകടത്തിൽ സിവിലിയന്മാർ മരിച്ചിട്ടുണ്ടോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. 

പ്രദേശത്തിന്‍റെ ഗവർണറായ ഇഗോർ കോബ്സേവ് ആണ് അപകട വാർത്ത പുറത്തുവിട്ടത്. യുക്രെയ്ൻ കരസേനാ ഓഫിസർ വിമാനം തകർന്നു വീഴുന്നതിന്‍റെ ദൃശ്യങ്ങൾ ട്വീറ്റ് ചെയ്തു. 

ആറ് ദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ വിമാനപകടമാണിത്. കഴിഞ്ഞ തിങ്കളാഴ്ച സുഖോയ് 34 യുദ്ധവിമാനം യുക്രെയ്‌നിന് സമീപത്തെ തെക്കൻ നഗരമായ യെസ്‌കിലെ ഒരു അപ്പാർട്ട്‌മെന്‍റ് ബ്ലോക്കിൽ തകർന്നു വീണ് 15 പേർ മരിച്ചിരുന്നു.

Tags:    
News Summary - Russian jet crashes into building in southern Siberia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.