റഷ്യൻ ആയുധങ്ങൾക്ക് വിലക്കുറവ്; ഉപയോഗിക്കുന്നത് ഒഴിവാക്കാനാകില്ലെന്ന് യു.എസിനോട് ഇന്ത്യ

ന്യൂഡൽഹി: റഷ്യൻ ആയുധങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കാനാകില്ലെന്ന് യു.എസിനെ അറിയിച്ച് ഇന്ത്യ. റഷ്യൻ ആയുധങ്ങൾക്ക് ബദലായി ഉപയോഗിക്കുന്നവ ചെലവേറിയതാണെന്നും ഇന്ത്യ യു.എസിനെ അറിയിച്ചുവെന്ന് ബ്ലുംബർഗ് റിപ്പോർട്ട് ചെയ്യുന്നു. യു.എസ് അണ്ടർ സെക്രട്ടറി വിക്ടോറി നുലാന്റിനേയാണ് ഇക്കാര്യം അറിയിച്ചത്. മറ്റ് ആയുധങ്ങൾ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളും ഇന്ത്യ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വിലക്കുറവിന് പുറമേ ഇന്ത്യൻ കമ്പനികളുമായി സംയുക്ത സംരംഭങ്ങൾ തുടങ്ങാനും റഷ്യൻ കമ്പനികൾ താൽപര്യമെടുക്കാറുണ്ട്. എന്നാൽ, യു.എസ് ആയുധ കമ്പനികൾ ഇക്കാര്യത്തിൽ വിമുഖരാണെന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്.

മാർച്ചിൽ വിക്ടോറിയ നുലാന്റ് ഇന്ത്യയിലെത്തിയിരുന്നു. വിദേശകാര്യ സെക്രട്ടറി ഹർഷ ശ്രിങ്കലയുമായും വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായും അവർ കൂടിക്കാഴ്ച നടത്തിയിരുന്നു. നേരത്തെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി വർധിപ്പിക്കുന്ന നടപടിയിൽ ഇന്ത്യ പിന്മാറണമെന്നും യു.എസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതിനോടും ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Tags:    
News Summary - Russian weapons cheaper; firms keen on joint ventures, India told US: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.