യു.കെയെ ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് ആക്രമിക്കുമെന്ന് പുടിൻ

മോസ്കോ: യു.കെയെ ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് ആക്രമിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിൻ. യുക്രെയ്ൻ യുദ്ധത്തിനിടെ റഷ്യ ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യു.കെയേയും മിസൈൽ ഉപയോഗിച്ച് ആക്രമിക്കുമെന്ന് പുടിൻ അറിയിച്ചിരിക്കുന്നത്.

പുടിന്റെ പ്രസ്താവനയെ അപലപിച്ച് യു.കെ സർക്കാർ രം​ഗത്തെത്തി. ബാലിസ്റിക് മിസൈലുകൾ ഉപയോഗിച്ച് യുക്രെയ്ൻ യുദ്ധം വ്യാപിപ്പിക്കാനുള്ള പുടിന്റെ ശ്രമങ്ങളെ യു.കെ അപലപിച്ചു. കഴിഞ്ഞ ദിവസം ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു പുടിന്റെ പ്രസ്താവന.

യുക്രെയ്ന് ആയുധങ്ങൾ നൽകിയ രാജ്യങ്ങൾക്കെതിരെ ആക്രമണം നടത്തുമെന്നാണ് പുടിൻ കഴിഞ്ഞ ദിവസം പറഞ്ഞത്. റഷ്യ ലക്ഷ്യംവെക്കുന്ന രാജ്യങ്ങൾക്ക് സുരക്ഷ മുൻകരുതലുകൾ സ്വീകരിക്കാൻ മുന്നറിയിപ്പ് നൽകുകയാണെന്നും പുടിൻ പറഞ്ഞു. അമേരിക്കൻ, ബ്രിട്ടീഷ് ദീർഘദൂര മിസൈലുകൾ ഉപയോഗിച്ചതിന് മറുപടിയായി യുക്രെയ്ൻ പ്രതിരോധ വ്യവസായത്തിന് പേരുകേട്ട സ്ഥലമായ ഡിനിപ്രോയിൽ ആക്രമണം നടത്തിയതെന്നും പുടിൻ കൂട്ടിച്ചേർത്തു.

പുടിന്റെ പ്രസ്താവനക്ക് പിന്നാലെ ആയിരക്കണക്കിന് കിലോ മീറ്റർ പ്രഹരശേഷിയുള്ള മിസൈൽ ആദ്യമായാണ് പുടിൻ പ്രയോഗിക്കുന്നതെന്ന പ്രസ്താവനയുമായി യു.കെ പ്രധാനമന്ത്രി കെയിർ സ്റ്റാർമറിന്റെ വക്താവ് രംഗത്തെത്തി. റഷ്യയുടെ അശ്രദ്ധവും നിയമവിരുദ്ധവുമായ അധിനിവേശത്തിനെതിരെ പ്രതിരോധിക്കാനുള്ള സഹായം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Russia's Vladimir Putin threatens to strike UK with new ballistic missile

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.