കൊളംബോ: രാജ്യത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കുമെന്നും അതിക്രമങ്ങൾക്ക് ഇരയായവർക്ക് നീതി ലഭ്യമാക്കുമെന്നും ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസ്സനായകെ. പുതിയ സർക്കാർ അധികാരമേറ്റതിനെ തുടർന്ന് നടന്ന ആദ്യത്തെ പാർലമെൻറ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശനിയാഴ്ചയോടെ അന്താരാഷ്ട്ര നാണയ നിധിയുമായി പ്രാഥമിക കരാറിൽ ഒപ്പിടാൻ കഴിയുമെന്നും ദിസ്സനായകെ പ്രതീക്ഷ പ്രകടിപ്പിച്ചു. അശോക റൻവാലയെ സ്പീക്കറായും റിസ്വി സാലിഹിനെ ഡെപ്യൂട്ടി സ്പീക്കറായും പാർലമെന്റ് തെരഞ്ഞെടുത്തു.
ഹിമാലി വീരശേഖരയാണ് പാർലമെന്റ് സമിതിയുടെ ചെയർമാൻ. സജിത് പ്രേമദാസയെ നേതാവായി പ്രതിപക്ഷം അംഗീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.