സ്വവർഗ വിവാഹത്തിന് എല്ലാ സംസ്ഥാനങ്ങൾക്കും അനുമതി നൽകി മെക്സിക്കോ

മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ എല്ലാ സംസ്ഥാനങ്ങൾക്കും സ്വവർഗ വിവാഹത്തിന് അനുമതി നൽകിക്കൊണ്ടുള്ള നിയമം പ്രാബല്യത്തിൽ. ഇതിനായുള്ള നിയമം ഭേദഗതി ചെയ്യുന്നതിനായി നടത്തിയ വോട്ടെടുപ്പിൽ 23 പേർ അനുകൂലിച്ചും 12 പേർ എതിർത്തും വോട്ടു ചെയ്തു.ര ണ്ട് പേർ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു. അതിർത്തി സംസ്ഥാനമായ തമൗലിപാസിലെ നിയമനിർമാതാക്കളാണ് സ്വവർഗ വിവാഹം നിയമവിധേയമാക്കാൻ വോട്ടെടുപ്പ് നടത്തിയത്.

''രാജ്യം മുഴുവൻ വർണരാജിയാൽ തിളങ്ങുകയാണ്. എല്ലാ ജനങ്ങളും അന്തസ്സോടെ ജീവിക്കുക''- സുപ്രീം കോടതി കോടതി ജഡ്ജി അർതുറോ സാൽഡിവർ വോട്ടെടുപ്പിനെ സ്വാഗതം ചെയ്തു കൊണ്ട് ട്വിറ്ററിൽ കുറിച്ചു.

ദിവസങ്ങൾക്ക് മുമ്പ് തെക്കൻ സംസ്ഥാനമായ ഗുറേറോയിൽ സ്വവർഗ വിവാഹങ്ങൾക്ക് അനുമതി നൽകാനുള്ള നിയമനിർമാണത്തിന് അംഗീകാരം നൽകി. സ്വവർഗ വിവാഹം തടയുന്ന സംസ്ഥാനത്തിന്‍റെ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് 2015ൽ സുപ്രീം കോടതി പ്രഖ്യാപിച്ചിരുന്നു.

Tags:    
News Summary - Same-sex marriage now legal in all of Mexico's states

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.