"അറേഞ്ച്ഡ് വിവാഹത്തിൽ നിന്ന് എന്നെ രക്ഷിക്കൂ": ഭാര്യയെ കണ്ടെത്താൻ ബിൽബോർഡുമായി യുവാവ്

ജീവിതപങ്കാളിയെ കണ്ടെത്തുന്നതിന് ഇന്ന് നിരവധി മാട്രിമോണിസെറ്റുകളും ഡേറ്റിങ്ങ് ആപ്പുകളും പ്രചാരത്തിലുണ്ട്.എന്നാൽ ഈ സാമ്പ്രദായിക രീതികളിൽ നിന്ന് വ്യത്യസ്തമായി സ്വന്തമായി നിർമ്മിച്ചെടുത്ത വെബ്സൈറ്റിലൂടെ പങ്കാളിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് 29 കാരനായ മുഹമ്മദ് മാലിക് എന്ന യുവാവ്.വെബ്സൈറ്റിന്‍റെ പ്രചാരത്തിന് വേണ്ടി മാലിക്ക് യു.കെ നഗരത്തിലുടനീളം സ്ഥാപിച്ച ബിൽബോർഡുകളിലൂടെ വാർത്തകളിൽ ഇടംപിടിക്കുകയാണ്.

യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ട് അപ്പ് സംരംഭകനായ മുഹമ്മദ് മാലിക് പങ്കാളിയെ കണ്ടെത്താനുള്ള 'Findmalikawife.com' എന്ന സ്വന്തം വെബ്സൈറ്റിന്‍റെ പ്രചരണാർത്ഥം ബർമിംഗ്ഹാമിൽ ഉടനീളം നിരവധി പരസ്യ ഹോർഡിംഗുകൾ സ്ഥാപിച്ചതായി ബിർമിംഗ്ഹാം ലൈവ് റിപ്പോർട്ട് ചെയ്യുന്നു.

നഗരത്തിലുടനീളവും സ്ഥാപിച്ച പരസ്യബോർഡുകളിൽ " അറേഞ്ച്ഡ് വിവാഹത്തിൽ നിന്ന് എന്നെ രക്ഷിക്കൂ " എന്ന അഭ്യർത്ഥനയോടൊപ്പം മാലിക്കിന്‍റെ ചിത്രവും വെബ്‌സൈറ്റിലേക്കുള്ള ലിങ്കും നൽകിയിട്ടുണ്ട്.അറേഞ്ച്ഡ് മാരേജ് എന്ന ആശയത്തിനോട് തനിക്ക് വിയോജിപ്പില്ലെന്നും സ്വന്തമായി പങ്കാളിയെ കണ്ടെത്താനുള്ള ആഗ്രഹം കൊണ്ടാണ് ബിൽബോർഡുകൾ സ്ഥാപിക്കുന്നതെന്നും മാലിക്ക് വെബ്‌സൈറ്റിന്‍റെ തുടക്കത്തിൽ വ്യക്തമാക്കുന്നുണ്ട്.

ശനിയാഴ്ച പരസ്യബോർഡുകൾ സ്ഥാപിച്ചതു മുതൽ നൂറുകണക്കിന് സന്ദേശങ്ങൾ വെബ്സൈറ്റിൽ ലഭിച്ചതായി മാലിക് ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.ആദർശ പങ്കാളിയിൽ മാലിക് എന്താണ് പ്രതീക്ഷിക്കുന്നതെന്ന ചോദ്യത്തിന് അവൾ എകദേശം 20 -22 വയസ്സുള്ള ദീനിയായ മുസ്ലീം യുവതിയായിരിക്കണമെന്നും തന്‍റെ പഞ്ചാബി പാരമ്പര്യത്തോട് ചേരുന്നവളായിരിക്കണമെന്നുമാണ് മാലിക് മറുപടി പറഞ്ഞത്.ബിൽബോർഡുകൾ സ്ഥാപിക്കുന്നതിന് മുമ്പ് ഭാവി ഭാര്യയെ കണ്ടെത്താൻ ചില ഡേറ്റിംഗ് ആപ്പുകളും ഡേറ്റിംഗ് ഇവന്‍റുകളും പരീക്ഷിച്ചെങ്കിലും അനുയോജ്യയായ ഒരാളെ കണ്ടെത്താനായില്ലെന്നും അഭിമുഖത്തിൽ മാലിക് പറഞ്ഞു. 

Tags:    
News Summary - "Save Me From An Arranged Marriage": Man Uses Billboards To Find A Wife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.