പ്രതീകാത്മക ചിത്രം

ബീച്ചുകളില്‍ കടല്‍പ്പാമ്പുകള്‍; ജാഗ്രത വേണമെന്ന്​ അബൂദബി പരിസ്ഥിതി ഏജന്‍സി

അബൂദബി: കാലാവസ്ഥാ വ്യതിയാനത്തി​െൻറ ഭാഗമായി താപനിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുന്ന സാഹചര്യത്തില്‍ മേഖലയിലെ ബീച്ചുകളില്‍ എത്തുന്നവര്‍ കടല്‍പ്പാമ്പുകളുടെ സാന്നിധ്യം ശ്രദ്ധിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

കടല്‍പ്പാമ്പുകളെ കണ്ടാല്‍ സുരക്ഷിതമായ അകലം പാലിക്കണമെന്നും കടിക്കാനിടയായാല്‍ അടിയന്തരമായി ആശുപത്രിയിലെത്തി ചികില്‍സ തേടണമെന്നും അബൂദബി പരിസ്ഥിതി ഏജന്‍സി നിര്‍ദേശം നല്‍കി.

കഴിഞ്ഞ ദിവസം ചില ബീച്ചുകളില്‍ പാമ്പുകളെ കണ്ടെത്തിയിരുന്നു. ഈ ആഴ്​ച താപനില കുറയുന്നതിനാല്‍ കൂടുതല്‍ താമസക്കാര്‍ ബീച്ചുകളിലേക്കും മറ്റും പോകാന്‍ സാധ്യതയുണ്ട്. അതിനാല്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണ്.

അബൂദബിയിലെ പല ബീച്ചുകളിലും ബോഗ്‌നി പോലുള്ള കടല്‍പ്പാമ്പുകളെ കൂടുതലായി കണ്ടുവരാറുണ്ട്. താപനിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുമ്പോള്‍ കടല്‍ പാമ്പുകള്‍ മണലിലിലും ആഴമില്ലാത്ത ഭാഗങ്ങളിലും എത്തുന്നത് സാധാരണമാണ്.

ബീച്ചില്‍ കടല്‍ പാമ്പിനെ കാണുകയാണെങ്കില്‍ തൊടുകയോ പിടിക്കുകയോ ചെയ്യരുത്​, സുരക്ഷിതമായ അകലം പാലിക്കുക, സൈറ്റ് മാനേജ്‌മെൻറിനെ അറിയിക്കുകയോ അബുദാബി സര്‍ക്കാര്‍ നമ്പറായ 800555 ല്‍ ബന്ധപ്പെടുകയോ ചെയ്യണമെന്നും അബൂദബി പരിസ്ഥിതി ഏജന്‍സി അധികൃതര്‍ അറിയിച്ചു.

Tags:    
News Summary - Sea snakes on abu dhabi beaches

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.