ആരാകും ബ്രിട്ടീഷ് പ്രധാനമന്ത്രി; ഇനി തിങ്കളാഴ്ച കാണാമെന്ന് ​ഋഷി സുനക്

ലണ്ടൻ: ​ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനാർഥിയാകാനുള്ള മത്സരത്തിന്റെ ഫലം തിങ്കളാഴ്ച പ്രഖ്യാപിക്കാനിരിക്കെ, തനിക്ക് വേണ്ടി പ്രവർത്തിച്ചവർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി സ്ഥാനാർഥിയാകാൻ മത്സരിച്ച ആദ്യ ഇന്ത്യൻ വംശജനായ ഋഷി സുനക്. 'റെഡി ഫോർ ഋഷി' എന്ന കാമ്പയിന് അവസാനം കുറിച്ചുകൊണ്ട് സംഘാംഗങ്ങൾക്ക് അദ്ദേഹം നന്ദി പ്രകാശിപ്പിച്ചു.

'വോട്ടിങ് അവസാനിച്ചു. എന്റെ എല്ലാ സഹപ്രവർത്തകർക്കും കാമ്പയ്ൻ ടീമിനും എന്നെ കാണാനും പിന്തുണ അർപ്പിക്കാനും വന്ന എല്ലാ അംഗങ്ങൾക്കും നന്ദി. ഇനി തിങ്കളാഴ്ച കാണാം.' - ഋഷി സുനക് ട്വീറ്റ് ചെയ്തു. 'ആറാഴ്ച റോഡിലായിരുന്നു. ഓരോ നിമിഷവും ഞാൻ ആസ്വദിച്ചു.' - അദ്ദേഹം പറഞ്ഞു.

രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനുള്ള വഴിയാണ് കാമ്പയിനിൽ പ്രധാനമായും ബ്രിട്ടീഷ് ഇന്ത്യൻ വംശജനായ മുൻ ധനകാര്യ മന്ത്രി മുന്നോട്ടുവെച്ചത്. അനധികൃത കുടിയേറ്റം തടയുക, യു.കെയിലെ തെരുവുകൾ സുരക്ഷിതമാക്കാൻ കുറ്റകൃത്യങ്ങൾക്കെതിരെ പ്രവർത്തിക്കുക, സർക്കാറിൽ ജനങ്ങൾ വിശ്വാസം നേടിയെടുക്കുക എന്നിവക്കായി 10 പോയിന്റുകൾ ഉള്ള പ്ലാനാണ് അദ്ദേഹം മുന്നോട്ടുവെച്ചിരുന്നത്.

ബ്രിട്ടൻ കൊടും വരൾച്ച നേരിടുന്ന സമയത്ത് ഋഷി സുനക് ആഢംഭര വീട്ടിൽ വൻ തുക ചെലവഴിച്ച് സിമ്മിങ്പൂൾ നിർമിച്ചത് വിവാദമായിരുന്നു.

അതേസമയം, കൺസർവേറ്റീവ് പാർട്ടി അംഗങ്ങളിൽ നടത്തിയ ഭൂരിഭാഗം സർവേയിലും വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് പ്രധാനമന്ത്രി സ്ഥാനാർഥിയായി വിജയിക്കുമെന്നാണ് പറയുന്നത്.

Tags:    
News Summary - "See you Monday": Rishi Sunak Optimistic As Campaign For UK PM Post Ends

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.