വാഷിങ്ടൺ: ഓൺലൈൻ വ്യാപാരത്തിെൻറ ലോക വിപണി നിയന്ത്രിക്കുന്ന ആമസോൺ ചീഫ് എക്സിക്യുട്ടീവ് ഓഫിസർ പദവിയിൽനിന്ന് തിങ്കളാഴ്ച പടിയിറങ്ങുന്ന െജഫ് ബിസോസിെൻറ അടുത്ത ദൗത്യം എന്താകും? കമ്പനി എക്സിക്യുട്ടീവ് ചെയർമാനും ഏറ്റവും വലിയ ഓഹരി പങ്കാളിയുമായി തുടരുമെങ്കിലും ഏർപാടുകൾ പലത് പദ്ധതിയിട്ടാണ് ബിസോസിെൻറ പടിയിറക്കമെന്നാണ് സമൂഹ മാധ്യമത്തിൽ അദ്ദേഹം നൽകുന്ന സൂചന.
ബഹിരാകാശ യാത്രയാകും ആദ്യ പദ്ധതിയെന്ന് റിപ്പോർട്ടുകൾ പറയുന്നു. സ്വന്തം കമ്പനി നിർമിച്ച പ്രത്യേക പേടകത്തിൽ ജൂലൈ 20നാകും യാത്ര. കൂടെ യാത്ര ചെയ്യുന്നവരെ നേരത്തെ തീരുമാനിച്ചിട്ടുണ്ട്. റിച്ചാർഡ് ബ്രാൻസെൻറ പേടകം കന്നി സ്വകാര്യ വാഹനമായി ആകാശത്തേക്ക് കുതിച്ച് ദിവസങ്ങൾക്കകമാകും പുറപ്പാട്.
അതിനിടെ ആമസോൺ പുതിയ ഇലക്ട്രിക് പിക്കപ് ട്രക് നിർമാണ രംഗത്തേക്ക് പ്രവേശിച്ചതായും വാർത്തകളുണ്ട്. റിവിയൻ കമ്പനിയാണ് നിർമാതാക്കളെങ്കിലും ഫണ്ട് നൽകുക ആമസോണാകും. ആമസോണിനു കീഴിലെ ക്ലൗഡ് കമ്പ്യൂട്ടിങ് സേവന വിഭാഗം മുൻ മേധാവി ആൻഡി ജാസിയാകും ബെസോസിെൻറ പിൻഗാമി.
ഹെഡ്ജ് ഫണ്ട് എക്സിക്യുട്ടീവായി കരിയർ തുടങ്ങി ഗാരജ് സംരംഭകനായും പിന്നെ ലോകത്തെ ഏറ്റവും വലിയ വ്യവസായികളിലൊരാളുമായി വളർന്നാണ് ബിസോസ് തത്കാലം മടങ്ങുന്നത്. 27 വർഷം മുമ്പ് ആരംഭിച്ച ആമസോൺ ഇന്ന് ഓൺലൈൻ വ്യാപാര ലോകത്തെ ഏറ്റവും വലിയ സ്ഥാപനമാണ്. 170,000 കോടി ഡോളർ (1,26,68,145 കോടി രൂപ) ആണ് കമ്പനിയുടെ മതിപ്പുമൂല്യം. 2020ൽ മാത്രം 38,600 കോടി ഡോളറാണ് വരുമാനം. ഇ-വ്യാപാരം, ക്ലൗഡ് കമ്പ്യൂട്ടിങ്, ഗ്രോസറികൾ, നിർമിത ബുദ്ധി, ടെലിവിഷൻ- സിനിമ സംപ്രേഷണം എന്നിവയാണ് മേഖലകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.