അബുജ: വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ സംഫാറയിൽ നൂറുകണക്കിന് പെൺകുട്ടികളെ ആയുധധാരികൾ തട്ടിക്കൊണ്ടുപോയി. സംഫാറയിലെ വനിത ഹോസ്റ്റലിൽ റെയ്ഡ് നടത്തിയാണ് തോക്കുധാരികൾ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയതെന്ന് അധ്യാപകരും രക്ഷിതാക്കളും മാധ്യമങ്ങളെ അറിയിച്ചു.
ഒരാഴ്ചക്കിടെ രണ്ടാംതവണയാണ് ഇത്രയധികം കുട്ടികളെ ഒരുമിച്ച് തട്ടിക്കൊണ്ടുപോകുന്നത്. എത്രപേരെ കാണാതായി എന്നതിെൻറ കൃത്യമായ കണക്കുകൾ ലഭ്യമല്ലെന്ന് സംഫാറയിലെ വിവരാവകാശ കമീഷണർ സുലൈമാൻ താനു അങ്ക പറഞ്ഞു.
വാഹനത്തിൽ കയറ്റിയാണ് കുട്ടികളെ കൊണ്ടുപോയതെന്ന് ദൃക്സാക്ഷികൾ അറിയിച്ചു. ഇവരെ കണ്ടെത്താൻ സുരക്ഷാസേന തിരച്ചിൽ തുടങ്ങി. നേരത്തേ സ്കൂളിൽ റെയ്ഡ് നടത്തി 300ലേറെ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.