ഡമസ്കസ്: സിറിയൻ തലസ്ഥാനമായ ഡമാസ്കസിന്റെ പ്രാന്തപ്രദേശങ്ങളിലെ രണ്ട് പാർപ്പിട സമുച്ചയങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും മറ്റ് നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സിറിയൻ ദേശീയ വാർത്താ ഏജൻസി ‘സനാ’ റിപ്പോർട്ട് ചെയ്തു.
ആക്രമണത്തിനിരയായ ഒരു കെട്ടിടം ഡമസ്കസിന്റെ പ്രാന്തപ്രദേശമായ മാസെയിലും മറ്റൊന്ന് തലസ്ഥാനത്തിന് പടിഞ്ഞാറുള്ള ഖുദ്‌സയയിലുമാണ് സ്ഥിതി ചെയ്യുന്നത്. ഫലസ്തീൻ ഇസ്‍ലാമിക് ജിഹാദ് എന്ന സായുധ സംഘത്തിന്റെ ആസ്തികളും ആസ്ഥാനവുമാണ് ആക്രമണത്തിന്റെ ലക്ഷ്യമെന്ന് ഇസ്രായേൽ ആർമി റേഡിയോ പുറത്തുവിട്ടു.
സിറിയയിലെ ഇറാനുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങൾക്കുനേരെ വർഷങ്ങളായി ഇസ്രായേൽ ആക്രമണം നടത്തിവരുന്നുണ്ട്. എന്നാൽ, കഴിഞ്ഞ വർഷം ഒക്ടോബർ 7ന് ഗസ്സ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം അത്തരം ആക്രമണങ്ങളുടെ വേഗം കൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.