പാകിസ്താനിൽ പ്രധാനമന്ത്രിയായി ഞായറാഴ്ച ഷഹ്ബാസ് ശരീഫ് അധികാരമേൽക്കും

ഇസ്‍ലാമാബാദ്: ഞായറാഴ്ച പാകിസ്താൻ പാർലമെന്റ് പ്രധാനമന്ത്രിയായി ഹറ്ബാസ് ശരീഫിനെ തിരഞ്ഞെടുക്കും. ഇതുസംബന്ധിച്ച നടപടിക്രമങ്ങൾ നാഷണൽ അസംബ്ലി സെക്രട്ടേറിയറ്റ് (എൻ.എ) പുറത്തിറക്കി.

പുതുതായി സത്യപ്രതിജ്ഞ ചെയ്ത എം.എൻ.എമാർ (മെംബർ ഓഫ് നാഷനൽ അസംബ്ലി) ഞായറാഴ്ച പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള വോട്ടെടുപ്പിൽ പങ്കെടുക്കും. പാകിസ്താൻ മുസ്‍ലിം ലീഗ്-നവാസ് (പി.എം.എൽ-എൻ), പാകിസ്താൻ പീപ്പിൾസ് പാർട്ടി (പി.പി.പി), സഖ്യകക്ഷികൾ എന്നിവരും ഷെഹ്ബാസ് ഷെരീഫിനെ നാമനിർദ്ദേശം ചെയ്തിട്ടുണ്ട്.

സുന്നി ഇത്തിഹാദ് കൗൺസിൽ (എസ്.ഐ.സി) ഒമർ അയൂബിനെയാണ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. സ്ഥാനാർഥികൾക്ക് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം അന്തിമ ലിസ്റ്റ് പുറത്തുവിടും.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം.എൻ.എമാർ സ്പീക്കർ രാജാ പർവേസ് അഷ്‌റഫ് മുമ്പാകെ സത്യവാചകം ചൊല്ലി സ്ഥാനമേറ്റു. ഫെബ്രുവരി 13ന് പി.എം.എൽ-എൻ മേധാവി നവാസ് ഷെരീഫ് തന്റെ ഇളയ സഹോദരനും പാർട്ടി പ്രസിഡൻ്റുമായ ഷെഹ്ബാസ് ശരീഫിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തിരുന്നു. പി.എം.എൽ-എൻ സീനിയർ വൈസ് പ്രസിഡൻ്റ് മറിയം നവാസിനെ പഞ്ചാബ് മുഖ്യമന്ത്രിയായും തീരുമാനിച്ചിരുന്നു. പി.പി.പിയുടെ മുതിർന്ന നേതാവ് മുൻ പാകിസ്താൻ പ്രസിഡൻ്റ് ആസിഫ് അലി സർദാരിക്ക് പ്രസിഡൻ്റ് സ്ഥാനം ലഭിക്കും.

Tags:    
News Summary - Shahbaz Sharif will take office as Prime Minister of Pakistan on Sunday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.