ഷാങ്ഹായ് നഗരത്തിൽ 100 വർഷത്തിനിടെ ഏറ്റവും ഉയർന്ന താപനില

ബെയ്ജിങ്: ചൈനയിലെ ഷാങ്ഹായ് നഗരത്തിൽ 100 വർഷത്തിനിടെ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ട ദിവസമായിരുന്നു തിങ്കളാഴ്ച. ആഗോളതാപനമാണ് ചൂട് ക്രമാധീതമായി വർധിക്കുന്നതിന് കാരണമായി ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നത്.

തിങ്കളാഴ്ച  ഉച്ചക്കു ശേഷമാണ് ഷാങ്ഹായ് മെട്രോസ്റേറഷനിലെ ചൂട് 36.7 ഡിഗ്രി സെൽഷ്യസ് ആയത്. 1876, 1903, 2018 വർഷങ്ങളിൽ ആണ് ഇതിനു മുമ്പ് ഏറ്റവും കൂടുതൽ താപനില ഇവിടെ രേഖപ്പെടുത്തിയത്: 35.7 ഡിഗ്രി സെൽഷ്യസ്.

2023 മുതൽ 2027 വരെ ലോകത്ത് ഏറ്റവും കുടുതൽ അനുഭവപ്പെടുമെന്ന് യുനൈറ്റഡ് നാഷൻസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഹരിയഗൃഹ വാതകങ്ങളുടെ ബഹിർഗമനം വർധിക്കുന്നതും എൽ നി​നോ പ്രതിഭാസവുമാണ് ചൂട് വർധിക്കുന്നതിന് കാരണമായി പറഞ്ഞത്.

Tags:    
News Summary - Shanghai records hottest may day in 100 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.