ബൈറൂത്: വടക്കുപടിഞ്ഞാറൻ സിറിയയിലെ വിമതരുടെ നിയന്ത്രണത്തിലുള്ള ഗ്രാമത്തിൽ തിങ്കളാഴ്ച സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ നാലു വിദ്യാർഥികൾ കൊല്ലപ്പെട്ടതായി പ്രതിപക്ഷപ്രവർത്തകർ പറഞ്ഞു.
ഇദ്ലിബ് പ്രവിശ്യയിലെ മാറെത് അൽ-നാസൻ ഗ്രാമത്തെ ലക്ഷ്യമിട്ടായിരുന്നു ഷെല്ലാക്രമണം. സിറിയയുടെ അവസാന വിമത ശക്തികേന്ദ്രവും 30 ലക്ഷത്തിലധികം ആളുകൾ വസിക്കുന്നതുമാണ് ഈ പ്രവിശ്യ. ഇവരിൽ പലരും 2011ൽ ആരംഭിച്ച ആഭ്യന്തരയുദ്ധത്തിൽ കുടിയിറക്കപ്പെട്ടവരാണ്.
സ്കൂളിലേക്കു പോകുന്നതിനിടെയാണ് നാലു വിദ്യാർഥികളും കൊല്ലപ്പെട്ടതെന്നും നാലു പേരും 18 വയസ്സിനു താഴെയുള്ള ആൺകുട്ടികളാണെന്നും ബ്രിട്ടൻ ആസ്ഥാനമായ സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സും ഇദ്ലിബ് ആസ്ഥാനമായ ആക്ടിവിസ്റ്റ് ഹാദി അബ്ദുല്ലയും അറിയിച്ചു.
തിങ്കളാഴ്ച പ്രവിശ്യയുടെ തെക്കൻ ഭാഗങ്ങളിൽ റഷ്യൻ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയതായി തിഖ വാർത്ത ഏജൻസി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.