ഓട്ടവ: ഒരാഴ്ചക്കിടെ ജൂത സ്കൂളുകൾക്കു നേരെ കാനഡയിൽ മൂന്നാം തവണയും വെടിവെപ്പ്. മോൺട്രിയലിലെ യെഷിവ ഗെഡോല സ്കൂളാണ് ഏറ്റവുമൊടുവിൽ ആക്രമണത്തിനിരയായത്. രാത്രിയിലാണ് മൂന്നിടത്തും സ്കൂളുകൾ ആക്രമിക്കപ്പെട്ടത്. സെമിറ്റിക് വിരുദ്ധ ആക്രമണങ്ങളും പ്രതിഷേധവും ശക്തമായ രാജ്യത്ത് കഴിഞ്ഞ ബുധനാഴ്ച മോൺട്രിയൽ കൊൺകോർഡിയ യൂനിവേഴ്സിറ്റിയിൽ ഗസ്സ ആക്രമണത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.
ഇത്തരം സംഭവങ്ങൾ വൻതോതിൽ വർധിക്കുന്നത് രാജ്യത്ത് സ്ഥിതി ഗുരുതരമാക്കിയിട്ടുണ്ട്. ആക്രമണങ്ങളെ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അപലപിച്ചു. ‘‘വികാരം ഉയർന്നുതന്നെയാണെന്നറിയാം; ജനം ഭീതിയിലാണെന്നും. എന്നുവെച്ച് പരസ്പരം ആക്രമിക്കുന്നത് കാനഡയുടെ സംസ്കാരമല്ല’’ -ട്രൂഡോ പറഞ്ഞു.
രാജ്യത്ത് മഹാഭൂരിപക്ഷവും ഗസ്സയിൽ അടിയന്തര വെടിനിർത്തൽ വേണമെന്ന പക്ഷക്കാരാണ്. കാനഡയിൽ ജൂതർക്കും മുസ്ലിംകൾക്കുമെതിരെ വംശീയ വിദ്വേഷം വർധിച്ചതായി പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.