ന്യൂഡൽഹി: ആഗോള ബ്രാൻഡായ ആപ്പിളിെൻറ ഉപഭോക്താവായിരുന്നു ജെസീക്ക ജോൺസൺ. എന്നാൽ 11 ലക്ഷം രൂപ തെൻറ അക്കൗണ്ടിൽനിന്ന് ആപ്പിളിെൻറ അക്കൗണ്ടിലേക്ക് പോയതോടെ ജെസീക്ക ഒന്നുഞെട്ടി. സാധാരണ ഡെബിറ്റ്/ക്രഡിറ്റ് കാർഡ് തട്ടിപ്പുകൾക്ക് ഇരയായി ലക്ഷങ്ങൾ ആളുകളുടെ അക്കൗണ്ടിൽനിന്ന് നഷ്ടമാകാറുണ്ടെങ്കിലും തട്ടിപ്പിന് ഇരയാകാതെ എങ്ങനെ പണം നഷ്ടപ്പെട്ടുവെന്ന ആശങ്കയിലായിരുന്നു ജെസീക്ക.
പിന്നീട് നടന്ന അന്വേഷണത്തിൽ ആറുവയസുകാരൻ മകെൻറ കുസൃതിയാണ് പണം നഷ്ടപ്പെടാൻ കാരണമെന്ന് മനസിലായി. ജെസീക്കയുടെ ഐപാഡിൽ ഗെയിം കളിക്കലാണ് മകൻ ജോർജ് ജോൺസെൻറ പ്രധാന വിനോദം. ഗെയിം കളിയിൽ ആവേശം കൊണ്ട ജോർജ് ആപ്പ്ൾ ആപ്പ് സ്റ്റോറിൽനിന്ന് ആപ്പുകൾ വാങ്ങി. അതും 11 ലക്ഷം രൂപക്ക്. ഗെയിം കളിക്കുന്നതിനായി ജൂലൈ മുതലാണ് മകൻ ജെസീക്കയുടെ ഐപാഡ് ഉപയോഗിക്കാൻ തുടങ്ങിയത്.
ജൂലൈ എട്ടിനാണ് ജെസീക്കയുടെ അക്കൗണ്ടിൽനിന്ന് ആദ്യം പണം നഷ്ടമാകുന്നത്. 25 തവണയായാണ് പണം നഷ്ടപ്പെട്ടത്. ഹാക്കർമാർ പണം തട്ടിയെടുത്ത് ഗെയിമുകൾ വാങ്ങിയെന്നാണ് ആദ്യം കരുതിയത്. തുടർന്ന് പരാതി നൽകുകയും ചെയ്തു. എന്നാൽ പിന്നീട് നടന്ന അന്വേഷണത്തിൽ തട്ടിപ്പിന് ഇരയായിട്ടില്ലെന്നും ജെസീക്കയുടെ ഐപാഡിൽ നിന്നുതന്നെയാണ് ഗെയിമുകൾ വാങ്ങിയെതന്നും കണ്ടെത്തുകയായിരുന്നു.
പണം റീഫണ്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആപ്പ്ളിനെ സമീപിച്ചെങ്കിലും തിരിച്ചുനൽകാൻ കമ്പനി തയാറായില്ല. 60 ദിവസത്തിനുള്ളിൽ റീഫണ്ട് ആവശ്യപ്പെട്ടാൽ മാത്രമേ പണം തിരിെക നൽകുവെന്നും കമ്പനി വ്യക്തമാക്കിയതായി ജെസീക്ക ന്യൂയോർക്ക് പോസ്റ്റിനോട് പറഞ്ഞു.
കൂടാതെ ഇൻറർനെറ്റ് ഉപയോഗത്തിൽ പേരൻറൽ കൺട്രോൾ ഏർപ്പെടുത്താതിരുന്നത് സംബന്ധിച്ചും ആപ്പ്ൾ ആരാഞ്ഞു. ഇത്തരം സംവിധാനത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും അറിയാമായിരുന്നെങ്കിൽ പണം നഷ്ടപ്പെടാൻ അനുവദിക്കില്ലായിരുന്നുവെന്നുമായിരുന്നു ജെസീക്കയുടെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.