ക്വാഡ് ന്യായീകരണവുമായി ഇന്ത്യന്‍ കരസേനാമേധാവി: സൈനീക സഖ്യമായി ചിത്രീകരിക്കുന്നത് ശരിയല്ല

ന്യൂ ഡല്‍ഹി: നാല് രാജ്യങ്ങള്‍ ചേര്‍ന്ന് രൂപവല്‍കരിച്ച ക്വാഡിനെ ന്യായീകരിച്ച് ഇന്ത്യന്‍ കരസേന മേധാവി എം.എം. നരവനെ രംഗത്ത്. ഇതൊരു സൈനീക സഖ്യമായി ചിത്രീകരിക്കുന്നത് ശരിയല്ളെന്നും ചതുര്‍ഭുജ സഖ്യം (Quadrilateral coalition) മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ക്വാഡ് സൈനിക സഖ്യമാക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇന്തോ-പസഫിക് മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ഒരു ബഹുമുഖ ഗ്രൂപ്പ് മാത്രമാണിത്. ഇന്ത്യ, യുഎസ്, ജപ്പാന്‍, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളടങ്ങുന്ന ഗ്രൂപ്പാണ് ക്വാഡ്. ഇന്തോ-പസഫിക് ചൈനയുടെ വര്‍ധിച്ചുവരുന്ന ഇടപെടലിന്‍െറ പശ്ചാത്തലത്തിലാണ് ഇത്തരമൊരു സഖ്യം പിറഞ്ഞത്. ചൈനയാണ് പ്രധാനമായും ഈ സഖ്യത്തെ വിമര്‍ശിക്കുന്നത്. സമാധാനത്തിനും സുസ്ഥിരതയ്ക്കും വേണ്ടിയുള്ള സമഗ്ര സംഭാഷണത്തിന് ക്വാഡ് ഭീഷണിയാവുമെന്ന് റഷ്യയും അഭിപ്രായപ്പെടുന്നു.

സൈനിക, പ്രതിരോധ സഹകരണത്തില്‍ മാത്രം ഒതുങ്ങാത്തതും എന്നാല്‍, മേഖല നേരിടുന്ന എല്ലാ സുരക്ഷാ വെല്ലുവിളികളും ഉള്‍ക്കൊള്ളുന്നതുമായ നിലവിലെ പ്രതിസന്ധികളെ നേരിടുന്നതില്‍ സഹകരണം ശക്തിപ്പെടുത്തുമെന്നാണ് മാര്‍ച്ചല്‍ നടന്ന ആദ്യത്തെ ക്വാഡ് ഉച്ചകോടിയില്‍ തീരുമാനിച്ചതെന്ന് കരസേന മേധാവി പറയുന്നു.

ക്വാഡ് ലക്ഷ്യമിടുന്നത്, സ്വതന്ത്രമായ ഇന്തോ-പസഫിക്കിലാണ്. കോവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യവും സാമ്പത്തികവുമായ ആഘാതം, കാലാവസ്ഥാ വ്യതിയാനം, സൈബര്‍ സ്പേസ്, ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്‍്റ്, തീവ്രവാദ വിരുദ്ധത, മാനുഷിക സഹായം, ദുരന്തം എന്നിങ്ങനെയുള്ള നിരവധി പ്രവര്‍ത്തനങ്ങളും ക്വാഡിന്‍െറ പരിധിയിലുണ്ടെന്നും കരസേനാ മേധാവി പറഞ്ഞു.

Tags:    
News Summary - Some Nations Portrayed Quad As Military Alliance To Raise "Fears": Army Chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.