ലണ്ടൻ: യു.കെയിൽ ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസ് വലിയ ഭീതി സൃഷ്ടിക്കുന്ന സാഹചര്യത്തൽ രാജ്യം വീണ്ടും ലോക്ഡൗണിലായിരിക്കുകയാണ്. പുതിയ വൈറസിന് 70 ശതമാനത്തിലേറെയാണ് വ്യാപക ശേഷിയെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. എന്നാൽ, ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കോവിഡ് 19െൻറ പുതിയ വകഭേദം യു.കെയിൽ റിപ്പോർട്ട് ചെയ്ത വകഭേദത്തേക്കാൾ അപകടകാരിയാണെന്ന് ബ്രിട്ടീഷ് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു.
'ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കോവിഡ് വകഭേദത്തിൽ എനിക്ക് ഏറെ ആശങ്കയുണ്ട്. അതുകൊണ്ടാണ് ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള എല്ലാ ഫ്ലൈറ്റുകളും നിർത്തിവെക്കണമെന്ന് ഞങ്ങൾ നിർദേശം നൽകിയത്'. -അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ലോകത്ത് നാല് കോവിഡ് വകഭേദങ്ങൾ പരക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. 2019െൻറ അവസാനം ചൈനയിലെ വുഹാനിൽ നിന്ന് ഉത്ഭവിച്ച വൈറസിൽ നിന്നും ഏറെ വ്യത്യസ്തമായ ഡി614ജി എന്ന ഘടകം കൂടി ചേർന്ന വൈറസാണ് 2020 ഫെബ്രുവരി മുതൽ ലോകത്ത് വ്യാപിക്കുന്നതെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. പിന്നാലെ ഡെന്മാർക്കിലും ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും കണ്ടെത്തിയ വ്യത്യസ്തമായ വകഭേദങ്ങളും ഭീഷണിയായി വ്യാപിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.