കാൻസ്: യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിനും റഷ്യൻ സൈന്യം നടത്തുന്ന ലൈംഗിക അതിക്രമങ്ങൾക്കുമെതിരെ കാൻ ഫിലിം ഫെസ്റ്റിവെൽ വേദിയിൽ അർധനഗ്നയായി വന്ന് യുവതിയുടെ പ്രതിഷേധം. ദേഹത്ത് യുക്രെയ്ൻ പതാകയുടെ പെയ്ന്റിങ്ങിനൊപ്പം ഞങ്ങളെ ബലാത്സംഗം ചെയ്യുന്നത് അവസാനിപ്പിക്കുക എന്ന വാക്കുകളും എഴുതിയാണ് യുവതി വേദിയിൽ കയറിയത്.
അടിവസത്രം മാത്രം ധരിച്ച് എത്തിയ യുവതി സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടുന്നതിന് മുമ്പ് ഫോട്ടോഗ്രാഫർമാർക്ക് മുന്നിൽ ഫോട്ടോക്ക് പോസ് ചെയ്തു. സംഭവം കാനിലെ പരേഡിനെ അൽപ്പസമയം തടസപ്പെടുത്തി.
റഷ്യൻ സംഘം കീഴടക്കിയ പ്രദേശങ്ങളിൽ നൂറുകണക്കിന് ബലാത്സംഗങ്ങളാണ് നടക്കുന്നതെന്നും ചെറിയ കുഞ്ഞുങ്ങൾക്ക് നേരെ പോലും ലൈംഗികാതിക്രമം നടത്തുകയാണെന്നും ഉള്ള റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ മാസം യുക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കി പറഞ്ഞിരുന്നു.
മുൻ നടൻ കൂടിയായ സെലൻസ്കി, കാൻ ഫെസ്റ്റിവെലിൽ യുക്രെയ്നിന് വേണ്ടി സഹായാഭ്യർഥന നടത്തിക്കൊണ്ട് വിഡിയോ സന്ദേശവും നൽകിയിരുന്നു.
കാൻ ഫെസ്റ്റിവെലിന്റെ പ്രധാന ആശയമായി റഷ്യ - യുക്രെയ്ൻ യുദ്ധവും ഇടം പിടിച്ചിട്ടുണ്ട്. റഷ്യൻ സൈന്യം കഴിഞ്ഞ മാസം കൊലപ്പെടുത്തിയ ലിത്വാനിയൻ സംവിധായകൻ മൻതാസ് ക്വേദരാവിഷ്യസ് തയാറാക്കിയ മരിയോപൊലീസ് 2 എന്ന ഡോക്യുമെന്ററിയുടെ പ്രത്യേക പ്രദർശനവും കാനിൽ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.