ബെയ്ജിങ്: ൈചനയുടെ വടക്കുപടിഞ്ഞാറ്-തെക്ക്പടിഞ്ഞാറൻ ഭാഗങ്ങളിലുണ്ടായ ശക്തമായ ഭൂചലനങ്ങളിൽ രണ്ട് പേർ മരിച്ചതായി അധികൃതർ അറിയിച്ചു.
വടക്കുപടിഞ്ഞാറൻ ഭാഗത്ത് തിബത്തൻ പീഠഭൂമിയിലെ ക്വിങ്ഹായ് പ്രവിശ്യയിലും തെക്ക്പടിഞ്ഞാറൻ ചൈനയിലെ യുനാൻ പ്രവിശ്യയിലുമാണ് ഭൂചലനമുണ്ടായത്.
യുനാനിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ദാലിയിൽ വെള്ളിയാഴ്ച രാത്രി 9.48നുണ്ടായ ഭൂചലനം റിക്ടർ സ്കെയിൽ 6.1 തീവ്രത രേഖപ്പെടുത്തി. ഇതിന് ശേഷം രണ്ട് ഭൂചലനം കൂടിയുണ്ടായതായി യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു.
പർവതങ്ങളോട് ചേർന്ന് കിടക്കുന്ന ഭാഗത്താണ് രണ്ട് പേർക്ക് ജീവൻ നഷ്ടമായത്. 22 ഓളം പേർക്ക് പരിക്കേറ്റതായി ചൈനീസ് വാർത്താ ഏജൻസിയായ സിൻഹുവാ റിപ്പോർട്ട് ചെയ്തു. ലക്ഷത്തിലേറെ പേർ ജീവിക്കുന്ന ഇവിടെ നിന്ന് 20000 ത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചു.
ക്വിങ്ഹായ് പ്രവിഷ്യയിൽ 7.3 തീവ്രതയിലുളള ഭൂചലനമാണുണ്ടായത്. ഇവിടെ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. മഡുവോ ആണ് പ്രഭവകേന്ദ്രമെന്ന് ഏജൻസി റിപ്പോർട്ട് ചെയ്തു. ഇരു ഭാഗങ്ങളിലേക്കുമായി ദുരന്തനിവാരണ സേനയെ അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.