'സ്​റ്റുപ്പിഡ്'​; ചാനൽ റിപ്പോർട്ടർക്ക്​ നേരെ അധിക്ഷേപം ചൊരിഞ്ഞ്​ അമേരിക്കൻ പ്രസിഡൻറ്​ ജോ ബൈഡൻ

വാഷിംഗ്ടൺ: വൈറ്റ് ഹൗസിലെ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകനെ രൂക്ഷമായി അധിക്ഷേപിച്ച്​ യു.എസ്​ പ്രസിഡൻറ്​ ജോ ബൈഡൻ. വൈറ്റ്​ ഹൗസ്​ ഫോട്ടോ ഓപ്പണിനിടെ ഫോക്‌സ് ന്യൂസ് ജേണലിസ്റ്റിനെ 'ഒരു മണ്ട​ന്‍റെ മകൻ' എന്ന് വിളിക്കുകയായിരുന്നു. അനവസരത്തിലെ ചോദ്യം ചോദിക്കലാണ്​ റിപ്പോർട്ടർക്ക്​ വിനയായത്​.

യു.എസ്​ കൺസർവേറ്റീവ്​സി​ന്‍റെ ഇഷ്​ട ചാനലായ ഫോക്​സ്​ ന്യൂസ്​ റിപ്പോർട്ടറെയാണ്​ ബൈഡൻ വഴക്കു പറഞ്ഞത്​. പരിപാടി കഴിഞ്ഞ് മാധ്യമപ്രവർത്തകർ മുറിയിൽ നിന്ന് ഇറങ്ങുമ്പോൾ ഫോക്സ് ന്യൂസിലെ ഒരു റിപ്പോർട്ടർ, വിലക്കയറ്റം ഒരു രാഷ്ട്രീയ ബാധ്യതയാണോ എന്ന് ചോദിച്ചു. മൈക്രോഫോൺ ഓഫ്​ ആക്കാതെയായിരുന്നു ചോദ്യം.

"ഇതൊരു വലിയ ആസ്തിയാണ്. കൂടുതൽ പണപ്പെരുപ്പം. ഏതാ ഇൗ മണ്ടൻ' എന്നാണ്​ ബൈഡൻ ചോദിച്ചത്​. ബൈഡൻ റിപ്പോർട്ടറെ അസഭ്യം പറയുന്ന വീഡിയോ യു.എസിൽ വൻ വിവാദങ്ങൾക്ക്​ വഴിവെച്ചിരിക്കുകയാണ്​. ബൈഡനെ എതിർത്ത്​ പ്രമുഖർ തന്നെ രംഗത്തെത്തി. അതേസമയം, യു.എസ്​ പ്രസിഡൻറ്​ തന്നെ പിന്നീട്​ നേരിൽ വിളിച്ച്​ ​ കാര്യങ്ങൾ വ്യക്​തമാക്കിയതായി ഫോക്​സ്​ ന്യൂസ്​ വൃത്തങ്ങൾ പ്രതികരിച്ചു. 

Tags:    
News Summary - Stupid Son Of A Bitch": Mic Hot As Joe Biden Insults Fox News Reporter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.