സൈഫർ കേസിൽ ഇമ്രാൻ ഖാന് പാകിസ്താൻ സുപ്രീം കോടതി ജാമ്യം അനുവദിച്ചു



ഇസ്ലാമാബാദ്: സൈഫർ കേസിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മുൻ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിക്കും സുപ്രീം കോടതി വെള്ളിയാഴ്ച ജാമ്യം അനുവദിച്ചു. 10 ലക്ഷം രൂപ വീതമുള്ള ബോണ്ടുകൾ സമർപ്പിക്കാൻ കോടതി ഉത്തരവിട്ടതായി ഡോൺ പത്രം റിപ്പോർട്ട് ചെയ്തു. ജസ്റ്റിസ് സർദാർ താരിഖ് മസൂദ് അധ്യക്ഷനായ ​ബെഞ്ചിൽ ജസ്റ്റിസുമാരായ അത്താർ മിനല്ല, സയ്യിദ് മൻസൂർ അലി ഷാ എന്നിവരാണുണ്ടായിരുന്നത്. ഔദ്യോഗിക രഹസ്യങ്ങൾ

വെളിപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് ഇമ്രാനെതിരെ സൈഫർ കേസ് രജിസ്റ്റർ ചെയ്തത്. ഈ വർഷം ആഗസ്റ്റിൽ തോഷഖാന കേസിൽ അഴിമതിക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് മൂന്ന് വർഷം തടവ് അനുഭവിക്കുകയാണ് ഇമ്രാൻ ഖാൻ. സൈഫർ കേസിൽ ജാമ്യം ലഭിച്ചെങ്കിലും ഇമ്രാന് ജയിലിൽ നിന്ന് പുറത്തു വരാനാകില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫെബ്രുവരിയിൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന കാര്യത്തിലും അനിശ്ചിത്വം തുടരുകയാണ്.

Tags:    
News Summary - Supreme Court of Pakistan granted bail to Imran Khan in Cipher case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.