യു.എസിലെ ഇന്ത്യക്കാർക്കിടയിൽ ബൈഡനുള്ള പിന്തുണ 19 ശതമാനം കുറഞ്ഞതായി സർവേ

വാഷിങ്ടൺ: 2020നും 2024നും ഇടയിൽ ഇന്ത്യൻ വംശജരായ അമേരിക്കക്കാരുടെ പിന്തുണയിൽ പ്രസിഡന്റ് ജോ ബൈഡന് 19 ശതമാനം ഇടിവുണ്ടായതായി സർവേ. ഏഷ്യൻ-അമേരിക്കൻ വോട്ടർമാർക്കിടയിലെ ഏറ്റവും വലിയ ഇടിവാണ് ഇതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഏഷ്യൻ, പസഫിക് ഐലൻഡർ അമേരിക്കൻ വോട്ട്, എ.എ.പി.ഐ ഡാറ്റ, ഏഷ്യൻ അമേരിക്കൻസ് അഡ്വാൻസിങ് ജസ്റ്റിസ്, എ.എ.ആർ.പി. എന്നിവ ചേർന്നാണ് സർവേ നടത്തിയത്. ബൈഡന്റെ സംവാദത്തിന് മുമ്പാണ് സർവേ നടത്തിയത്. 46 ശതമാനം അമേരിക്കൻ ഇന്ത്യക്കാരാണ് ഈ വർഷം ബൈഡന് വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്നത്.

2020ൽ ഇത് 65 ശതമാനം ആയിരുന്നുവെന്ന് സർവേ പറയുന്നു. ജൂലൈ 10നാണ് സർവേ ഫലം പുറത്തുവിട്ടത്. സ്വിംഗ് സ്റ്റേറ്റുകളിൽ ഏഷ്യൻ-അമേരിക്കക്കാർക്കാണ് പ്രാധാന്യം എന്നതിനാൽ റേറ്റിങ്ങിലെ ഇടിവ് നിർണായകമാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി യു.എസിലെ പ്രധാന വോട്ടർമാരുടെ ഗ്രൂപ്പാണ് ഏഷ്യൻ അമേരിക്കക്കാർ.

2020ൽ ഏഷ്യൻ-അമേരിക്കൻ വോട്ടർമാരുടെ എണ്ണത്തിലുണ്ടായ വർദ്ധന ബൈഡന്റെ വിജയത്തിൽ നിർണായക പങ്കു വഹിച്ചിരുന്നു.

Tags:    
News Summary - Survey finds support for Biden among US Indians down 19 percent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.