തായ്പേയ്: തായ്‍വാൻ പാർലമെന്റിൽ നിയമസഭയുടെ അധികാരം വിപുലീകരിക്കാൻ ലക്ഷ്യമിട്ടുള്ള ബില്ലുകളെ ചൊല്ലി കൂട്ടത്തല്ല. ഭരണകക്ഷിയായ തായ്‍വാൻ പീപ്ൾസ് പാർട്ടിയും(പി.പി.യും)
ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയും(ഡി.പി.പി) പ്രതിപക്ഷമായ കുമിന്താങ്ങും(കെ.എം.ടി) തമ്മിൽ നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനു പിന്നാലെയാണ് സംഘർഷം അരങ്ങേറിയത്. പ്രതിപക്ഷ പാർട്ടികളും ഭരണപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്കേറ്റു. സംഘർഷത്തിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.