തായ്പേയ്: ഇന്ത്യയിലെ കുടിയേറ്റ തൊഴിലാളികളെ കുറിച്ചുള്ള വംശീയ പരാമർശത്തിൽ മാപ്പുപറഞ്ഞ് തായ്‍വാൻ തൊഴിൽ മന്ത്രി സു മിങ് ചുൻ. ഇന്ത്യയിലെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ കുടിയേറ്റ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനാണ് തായ്‍വാൻ തൊഴിൽ മന്ത്രാലയം ശ്രദ്ധിക്കുന്നത്. അതിനു കാരണം അവരുടെ തൊലിയുടെ നിറവും ഭക്ഷണശീലവും ഞങ്ങളുടേതിന് സമാനമാണ്. വടക്കു കിഴക്കൻ ഇന്ത്യയിലെ ഈ മേഖലയിലുള്ളവർ കൂടുതൽ ക്രിസ്ത്യാനികളുമാണ്. അവർക്ക് നിർമാണ ജോലിയും കൃഷിയും നന്നായി അറിയാം.'-എന്നാണ് സു മിങ് ചുൻ പറഞ്ഞത്. ഒരു അഭിമുഖത്തിനിടെ കുടിയേറ്റ തൊഴിലാളികളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡത്തെ കുറിച്ച് വിവരിക്കുകയായിരുന്നു അവർ.
സ്വന്തം രാജ്യത്തുള്ളവർ തന്നെ മന്ത്രിക്കെതിരെ രംഗത്തുവന്നു. തൊലിയുടെ നിറവും വംശവും പരിഗണിച്ചല്ല തൊഴിലാളികളെ തെരഞ്ഞെടുക്കേണ്ടതെന്ന് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി നിയമസഭാംഗം ചെൻ കുവാൻ ടിങ് മറുപടി നൽകി. വ്യാപക വിമർശനമുയർന്നതിന് പിന്നാലെയാണ് തൊഴിൽ മന്ത്രി ഖേദം പ്രകടിപ്പിച്ചത്.
തായ്‌വാന്റെ തൊഴില്‍നയത്തില്‍ പ്രദേശിക തൊഴിലാളിയെന്നോ കുടിയേറ്റ തൊഴിലാളിയെന്നോ വേര്‍തിരിവ് ഇല്ലെന്നും വിവേചനപരമായ നടപടികളില്‍നിന്ന് വിട്ടുനില്‍ക്കുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ കഴിവിനെ പ്രശംസിക്കുന്നതായും അവർ വ്യക്തമാക്കി. മന്ത്രിയുടെ പ്രസ്താവനയില്‍ തൊഴില്‍ മന്ത്രാലയവും ക്ഷമാപണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.