അത്യാധുനിക എഫ്-16 ജെറ്റ് വിമാനങ്ങൾ കൈമാറാൻ യു.എസ്-തായ് വാൻ കരാർ

വാഷിങ്ടൺ: അത്യാധുനിക എഫ്-16 ജെറ്റ് വിമാനങ്ങൾ കൈമാറുന്ന കരാറിൽ അമേരിക്കയും തായ് വാനും ഒപ്പുവെച്ചു. ചൈനയുമായുള്ള നയതന്ത്ര സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് 66 ജെറ്റ് വിമാനങ്ങൾ തായ് വാന് കൈമാറാൻ ട്രംപ് സർക്കാർ കരാറായത്.

യു.എസ് കമ്പനിയായ ലോക്ഹീഡ് മാർട്ടിൻ കോർപറേഷനാണ് എഫ്-16 ജെറ്റ് വിമാനങ്ങൾ നിർമ്മിക്കുന്നത്. കരാർ പ്രകാരമുള്ള വിമാനങ്ങളുടെ കൈമാറ്റം 2026ൽ പൂർത്തിയാകും. 1992ലാണ് അത്യാധുനിക യുദ്ധ വിമാനം ആദ്യമായി തായ് വാന് കൈമാറുന്നത്.

തായ് വാന് ജെറ്റ് വിമാനങ്ങൾ കൈമാറരുതെന്നും അത്യാധുനിക ആയുധങ്ങൾ നൽകുന്നതും സൈനിക ധാരണാപത്രങ്ങളിൽ ഏർപ്പെടുന്നതും നിർത്തണമെന്നും അമേരിക്കൻ ഭരണകൂടത്തോട് ചൈനീസ് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ വർഷം ആവശ്യപ്പെട്ടിരുന്നു.  

Tags:    
News Summary - Taiwan signs deal with US to buy F-16 jets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.