തായ്പെ: വെള്ളിയാഴ്ചയുണ്ടായ തായ്വാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ട്രെയിൻ ദുരന്തത്തിൽ വിറങ്ങലിച്ചുനിൽക്കുന്ന നാട്ടുകാരോടും ദുരന്തത്തിനിരയായവരുടെ ബന്ധുക്കളോടും മാപ്പുപറഞ്ഞ് ലോറി ഉടമ. അരികിൽ നിർത്തിയിട്ട ലോറി അപ്രതീക്ഷിതമായി പാളത്തിലേക്ക് ഇടിച്ചിറങ്ങിയതിനെ തുടർന്നായിരുന്നു തൊട്ടുപിറകെയെത്തിയ ട്രെയിൻ പാളംതെറ്റി മറിഞ്ഞത്. ദുരന്തത്തിൽ 50 പേർ മരിക്കുകയും 200ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതുവരെയും വലിയ പ്രശ്നങ്ങളില്ലാതെ റെയിലിനരികിൽ വിശ്രമിച്ച ലോറി പൊടുന്നനെ തെന്നിനീങ്ങി ട്രാക്കിൽ ചെന്നുനിൽക്കുേമ്പാൾ 250 മീറ്റർ മാത്രം അകലെയായിരുന്നു െട്രയിൻ. ബേക്കിടാനാകാതെ ലോറിയിൽ ഇടിച്ച് പാളം തെറ്റിയതോടെ സംഭവിച്ചത് വൻ ദുരന്തം.
ലോറി നിർത്തിയിടുേമ്പാൾ എമർജൻസി ബ്രേക്കിടാത്തതാണോ വില്ലനായതെന്ന് അന്വേഷിച്ചുവരികയാണ്. ഡ്രൈവർ ലീ യി ഹിസിയാങ് ആയിരുന്നു വാഹനം ഓടിച്ചിരുന്നത്. ഇയാൾക്ക് നേരത്തെ ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും പിന്നീട് റദ്ദാക്കി വീണ്ടും കസ്റ്റഡിയിലെടുത്തു.
തലസ്ഥാന നഗരമായ തായ്പെയിൽനിന്ന് തായ്തുങ്ങിലേക്ക് പോകുന്ന ട്രെയിൻ ഹുവാലിയനിൽവെച്ചാണ് ദുരന്തത്തിനിരയായത്. അവധിനാളുകൾക്ക് തൊട്ടുമുമ്പ് കുടുംങ്ങൾ കൂട്ടമായി യാത്ര ചെയ്ത ട്രെയിനായതിനാൽ വൻ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. ദുരന്തത്തെ തുടർന്ന് തായ്വാൻ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
ലോറി ഇടിച്ചുകയറിയ സംഭവവുമായി ബന്ധപ്പെട്ട് തായ്വാൻ ഗതാഗത മന്ത്രി രാജിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.