കിഴക്കൻ അഫ്​ഗാനിൽ താലിബാനെ ലക്ഷ്യമിട്ട്​ ആക്രമണങ്ങൾ

കാബൂൾ: കിഴക്കൻ അഫ്​ഗാനിസ്​താനിൽ താലിബാ​െൻറ വാഹനങ്ങളെ ലക്ഷ്യമിട്ട്​ ആക്രമണം. രണ്ട്​ താലിബാൻ അംഗങ്ങളും മൂന്ന്​ തദ്ദേശവാസികളും കൊല്ലപ്പെട്ടു. ജലാലാബാദിൽ താലിബാ​െൻറ വാഹനങ്ങൾക്കുനേരെ തോക്കുധാരി വെടിയുതിർക്കുകയായിരുന്നുവെന്ന്​ ദൃക്​സാക്ഷികൾ പറഞ്ഞു.

കൊല്ലപ്പെട്ടവരിൽ ചെറിയ കുട്ടിയുമുണ്ട്​. ജലാലാബാദിൽ സമാനരീതിയിൽ നടന്ന മറ്റൊരാക്രമണത്തിൽ കുട്ടി മരിക്കുകയും ഒരാൾക്ക്​ പരിക്കേൽക്കുകയും ചെയ്​തു. പരിക്കേറ്റ വ്യക്​തി താലിബാൻ അംഗമാണോ എന്നത്​ സ്​ഥിരീകരിച്ചിട്ടില്ല. ആക്രമണത്തി​െൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഐ.എസ്​ ഭീകരർക്ക്​ സ്വാധീനമുള്ള മേഖലയാണ്​ കിഴക്കൻ അഫ്​ഗാൻ.

കഴിഞ്ഞാഴ്​ച ജലാലാബാദിൽ താലിബാ​ൻ സേനാംഗങ്ങളെ ലക്ഷ്യമിട്ട്​ നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഐ.എസ്​ ഏറ്റെടുത്തിരുന്നു. താലിബാനും ഐ.എസും ശത്രുക്കളാണ്​. താലിബാൻ അധികാരമേറ്റതിനുപിന്നാലെ ആഗസ്​റ്റ്​ 26ന്​ കാബൂൾ വിമാനത്താവളത്തിനടുത്ത്​ ഐ.എസ്​ നടത്തിയ ചാവേറാക്രമണത്തിൽ 170ലേറെ പേർ കൊല്ലപ്പെട്ടിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.