താലിബാനെ വാനോളം പുകഴ്ത്തി മുൻ അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. താലിബാൻ മികച്ച പോരാളികളാണെന്നും സാമർഥ്യമുള്ളവരാണെന്നുമാണ് ട്രംപ് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്. '1000 വർഷമായി താലിബാൻ പോരാടുന്നതായും ചർച്ചകളിൽ മികവ് പുലർത്തിയിരുന്നതായും' ട്രംപ് കൂട്ടിച്ചേർത്തു. ട്രംപിെൻറ ഭരണകാലത്ത് താലിബാനുമായി നിരവധിതവണ അമേരിക്ക ചർച്ചകൾ നടത്തിയിരുന്നു. ഇൗ ചർച്ചകളുടെ തുടർച്ചയായാണ് അമേരിക്ക അഫ്ഗാനിൽ നിന്ന് പുറത്തുകടക്കുന്നത്.
അഫ്ഗാൻ പ്രതിസന്ധിക്ക് കാരണം നിലവിലെ അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡനാണെന്നും ട്രംപ് കുറ്റപ്പെടുത്തി. അഫ്ഗാനിസ്ഥാൻ പ്രതിസന്ധി അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടാണെന്ന് ട്രംപ് പറഞ്ഞു. തെൻറ ഭരണകാലത്ത് അഫ്ഗാൻ സർക്കാരിനെ മികച്ച രീതിയിൽ കൈകാര്യം ചെയ്തുവെന്നും മുൻ അമേരിക്കൻ പ്രസിഡൻറ് അവകാശപ്പെട്ടു. അഫ്ഗാനിസ്ഥാനിൽ നിന്ന് പിൻമാറിയതല്ല, പിൻമാറിയ രീതിയാണ് തെറ്റായതെന്നും ട്രംപ് പറഞ്ഞു.
'ഒരു അമേരിക്കക്കാരനെ ഉപദ്രവിച്ചാൽ പത്തിരട്ടി ശക്തിയിൽ തിരിച്ചടിക്കുമെന്ന്'താലിബാൻ നേതാവ് മുല്ല അബ്ദുൽ ഗനി ബരാദറിന് താൻ മുന്നറിയിപ്പ് നൽകിയിരുന്നതായും ട്രംപ് പറഞ്ഞു. ട്രംപിെൻറ ഇൻറർവ്യൂ സമൂഹമാധ്യമങ്ങളിൽ വൈറലായി. നിരവധിപേർ ട്രംപിനെ വിമർശിച്ചും പരിഹസിച്ചും രംഗത്ത് എത്തിയിട്ടുണ്ട്.
Trump claims that the Taliban, which formed in 1994, has been "fighting for a thousand years" pic.twitter.com/Es8T7bf29b
— Aaron Rupar (@atrupar) August 18, 2021
അതേസമയം അഫ്ഗാനിസ്താനിലെ ഇന്ത്യൻ കോൺസുലേറ്റുകളിൽ താലിബാൻ പരിശോധന നടത്തി. കാണ്ഡഹാറിലെയും ഹെറാത്തിലെയും കോൺസുലേറ്റുകളിലാണ് താലിബാൻ പരിശോധന നടത്തിയയെന്ന് സർക്കാർ വൃത്തങ്ങൾ വെളിപ്പെടുത്തി. ഓഫീസിലെ വിവിധ രേഖകൾ പരിശോധിക്കുകയും കോൺസുലേറ്റിലെ വാഹനങ്ങൾ കടത്തിക്കൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്. ബുധനാഴ്ചയാണ് കോൺസുലേറ്റുകളിൽ താലിബാൻ പരിശോധന നടത്തിയതെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
താലിബാൻ അധികാരം പിടിച്ചതിന് പിന്നാലെ കാബൂളിലെ ഇന്ത്യൻ എംബസി ഒഴിപ്പിച്ചിരുന്നു. അംബാസഡറും നയതന്ത്ര പ്രതിനിധികളും മാധ്യമപ്രവർത്തകരും അടക്കം 180 പേരെ പ്രത്യേക വിമാനത്തിലാണ് ഇന്ത്യ ഡൽഹിയിലെത്തിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച കാബൂളിൽ നിന്ന് 46 ഉദ്യോഗസ്ഥരെയും മറ്റ് ചില ഉപകരണങ്ങളും വ്യോമസേനാ വിമാനത്തിൽ ഡൽഹിയിൽ എത്തിച്ചിരുന്നു.
അധികാരമേറ്റെടുത്തതിന് പിന്നാലെ ഇന്ത്യയുമായുള്ള വ്യാപാര ബന്ധം കഴിഞ്ഞ ദിവസം താലിബാൻ നിർത്തിവെച്ചു. പാകിസ്ഥാനിലേക്കുള്ള അതിർത്തി താലിബാൻ അടച്ചതോടെയാണ് കയറ്റുമതിയും ഇറക്കുമതിയുമടക്കമുള്ള മുഴുവൻ വ്യാപാര ഇടപാടുകളും മരവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.