റൂഹുല്ല അസീസിയെ കൊലപ്പെടുത്തിയതായി താലിബാൻ; അന്ത്യം​ പഞ്ചശീറിലെ ഏറ്റുമുട്ടലിൽ

കാബൂൾ: അഫ്​ഗാൻ മുൻ വൈസ്​ പ്രസിഡൻറ്​ അംറുല്ല സാലിഹി​‍െൻറ സഹോദരൻ റൂഹുല്ല അസീസിയെ താലിബാൻ ഏറ്റുമുട്ടലിൽ വധിച്ചതായി റിപ്പോർട്ട്​. പഞ്ചശീറിലെ റൂഖ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിലാണ്​ റൂഹുല്ല കൊല്ലപ്പെട്ടതെന്ന്​ ഇദ്ദേഹത്തി​‍െൻറ മരുമകനെ ഉദ്ധരിച്ച്​ വാർത്ത ഏജൻസിയാണ്​ റിപോർട്ട്​ ചെയ്​തത്​.

പഞ്ചശീറിൽ നിന്ന്​ കാബൂളിലേക്ക്​ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ താലിബാൻ റൂഹുല്ലയെ കൊലപ്പെടുത്തുകയായിരുന്നു. പ്രതിരോധ സേനയുടെ കമാൻഡറായിരുന്നു ഇദ്ദേഹം.

കഴിഞ്ഞ മാസം കാബൂളിന്‍റെ പതനത്തിനും മുൻ പ്രസിഡന്‍റ്​ അഷ്റഫ് ഗനി രാജ്യത്തുനിന്ന് രക്ഷപ്പെട്ടതിനും ശേഷം, സാലിഹ് പഞ്ചഷീർ താഴ്വരയിലേക്ക് വരികയായിരുന്നു. ഭരണഘടന പ്രകാരം അഫ്ഗാനിസ്​താന്‍റെ താൽക്കാലിക പ്രസിഡന്‍റായി അദ്ദേഹം സ്വയം പ്രഖ്യാപിച്ചു.

കൊല്ലപ്പെട്ട അഫ്ഗാൻ സൈനികനായ അഹ്മദ് ഷാ മസൂദിന്‍റെ മകൻ അഹമ്മദ് മസൂദ്, മുൻ പ്രതിരോധ മന്ത്രി ബിസ്മില്ല ഖാൻ മുഹമ്മദി എന്നിവർക്കൊപ്പം താലിബാൻ വിരുദ്ധ മുന്നണി രൂപീകരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

അഫ്ഗാനിസ്​താനിലെ ശക്തനായ രാഷ്ട്രീയ നേതാവാണ്​ സാലിഹ്. നിരവധി വധശ്രമങ്ങളെയാണ്​ അദ്ദേഹം അതിജീവിച്ചത്​. താലിബാൻ, പാകിസ്​താൻ എന്നിവരുടെ കടുത്ത വിമർശകനായി അദ്ദേഹം അറിയപ്പെടുന്നു.

കഴിഞ്ഞയാഴ്ച ഇദ്ദേഹം താജിക്കിസ്​താനിലേക്ക് പലായനം ചെയ്തുവെന്ന്​ മാധ്യമ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇത്​ നിരസിച്ച സാലിഹ്​, താൻ പഞ്ചഷീറിലുണ്ടെന്ന്​ തെളിയിക്കുന്ന വിഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു.

Tags:    
News Summary - Taliban kill Ruhullah Aziz; The end is in the encounter at Panchasheer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.