കാബൂൾ: മരിച്ചുവെന്ന അഭ്യൂഹങ്ങൾക്കിടെ താലിബാെൻറ ഏകാന്തവാസിയായ പരമോന്നത നേതാവ് ഹിബത്തുല്ല അഖുൻസാദ കാന്തഹാറിൽ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്ട്. കാന്തഹാറിലെ ജാമിഅ ദാറുൽ ഉലൂം ഹാക്കിമ എന്ന മതപാഠശാല സന്ദർശിക്കാനെത്തിയതാണ് അഖുൻസാദയെന്ന് ഒപ്പമുണ്ടായിരുന്ന മുതിർന്ന താലിബാൻ നേതാവ് റോയിട്ടേഴ്സിനോട് പറഞ്ഞു.
കഴിഞ്ഞ ആഗസ്റ്റോടെ അഫ്ഗാനിസ്താനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതു മുതൽ അഖുൻസാദയെ പൊതുവേദികളിൽ കണ്ടിരുന്നില്ല. ഇക്കാരണത്താൽ അഖുൻസാദ മരിച്ചതായി നിരവധി അഭ്യൂഹങ്ങളും പ്രചരിച്ചു. മുമ്പും ചില പൊതുപരിപാടികളിൽ പങ്കെടുത്തതായി ചില ഉദ്യോഗസ്ഥർ പറയുന്നു. സമൂഹത്തിൽ നിന്ന് വളരെ കാലമായി ഇദ്ദേഹം വിട്ടുനിന്നതായും അവർ സൂചിപ്പിക്കുന്നു. ഇത് അഖുൻസാദയുടെ ആരോഗ്യത്തെ കുറിച്ചും മറ്റ് വിവരങ്ങളെ കുറിച്ചും ഊഹാപോഹങ്ങൾക്ക് വഴിവെച്ചു.
യു.എസ് അഫ്ഗാനിൽ നിന്ന് പിന്മാറി താലിബാൻ ഭരണം ഏറ്റെടുത്തപ്പോഴും അഖുൻസാദ പരമോന്നത നേതാവായി തുടർന്നു. 2016ലാണ് അഖുൻസാദ താലിബാെൻറ പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെട്ടത്.
ആ സമയത്ത് താലിബാൻ ട്വിറ്ററിലൂടെ പുറത്തുവിട്ട ഫോട്ടോ മാത്രമാണ് അഖുൻസാദയുടേതായി റോയിട്ടേഴ്സിനു സ്ഥീരികരിക്കാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.